
ആലപ്പുഴ: തുറവൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയിരിക്കുന്നു. 90 ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് പ്രതി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയിരിക്കുന്നത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ സഫര്‍ ഷായാണ് കോടതിയെ ജാമ്യം നേടി പുറത്തുവന്നത്. കുറ്റപത്രം നൽകിയില്ലെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷനും പിന്തുണച്ചതാണ് ജാമ്യം നല്കാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട് ലഭിക്കുന്നത്.
ഈ വർഷം ജനുവരി എട്ടിനാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയുന്നത്. ഏപ്രിൽ 1 ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാല്‍ മെയ് 12നാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് അപ്പീൽ നൽകിയിട്ടുണ്ട്. മരട് സ്വദേശിയായ പെണ്‍കുട്ടിയെ മോഷ്ടിച്ച കാറില്‍ കടത്തിക്കൊണ്ടുപോയ സഫര്‍ ഷാ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്നാട് അതിര്‍ത്തിയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു ഉണ്ടായത്. പിന്നീട് വാല്‍പാറയ്ക്ക് സമീപംവച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പോലീസ് അറസ്റ്റ് ചെയ്തത്.