കയ്പമംഗലം: ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞ് നിറുത്തി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസിൽ ഗുണ്ടാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും, കയ്പമംഗലം സ്റ്റേഷന് റൗഡിയെന്ന് അറിയപെടുകയും ചെയ്യുന്ന ചെന്ത്രാപ്പിന്നി ഏറാക്കല്‍ സൂരജിനെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് തടത്തില്‍ വിശ്വംഭരന് മകന് ശരത്തിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും, ബൈക്ക് കത്തിക്കുകയും ചെയ്ത കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാകുന്ന പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കുറ്റകൃത്യം നടത്തിയതിന് ശേഷം തമിഴ്നാടടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും, മറ്റ് ജില്ലകളിലും ഒളിവില്‍ പോകുകയാണ് പ്രതിയുടെ പതിവ് രീതികൾ. കുറ്റകൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പോലീസിന് കണ്ടെത്താനായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.