പെരിന്തല്‍മണ്ണ: തൂതപ്പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തിയ മൂന്നു വാഹനങ്ങള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ നടന്ന പരിശോധനയിലാണ് പുഴ മണലുമായി ടിപ്പറും പിക്കപ്പും കാറും പോലീസ് പിടികൂടിയത്. ചെമ്മലശേരി പാറക്കടവ്, മൂര്‍ക്കനാട് വടക്കുമുറി എന്നീ കടവുകളില്‍ നിന്നാണ് പുലര്‍ച്ചെ വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ലോക്ക്ഡൗണിന്റെ മറവില്‍ ചാക്കുകളില്‍ മണല്‍ നിറച്ചു വാഹനവുമായി എത്തി മണല്‍ കടത്തുകയായിരുന്നു ഇവർ. ഇതിനിടെ പോലീസിനെ വേഷം മാറ്റി കടവുകളില്‍ വിന്യസിച്ചതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ പിടികൂടാനായതെന്നു കൊളത്തൂര്‍ സിഐ പി.എം ഷമീര്‍ പറയുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി അനധികൃതമായി മണ്ണ് ഖനനം ചെയ്ത സംഭവത്തില്‍ പനങ്ങാങ്ങരയില്‍ നിന്നും ചേണ്ടിയില്‍ നിന്നും മണ്ണുമാന്തി യന്ത്രവും ടിപ്പറുകളും പോലീസ് പിടികൂടിയിരുന്നു .