0 Comments

ചെന്നൈ : പ്രശസ്ത ഗായിക എസ് ജാനകി മരിച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകപ്രചാരണം.  ഇത് തെറ്റായ വിവരമാണെന്ന് ബന്ധുക്കൾ അറിയിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയിൽ മരണപ്പെട്ടു എന്ന വ്യാജവാർത്തയാണ് പ്രചരിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും കുടുംബം അറിയിച്ചു. എസ് ജാനകി അന്തരിച്ചുവെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് കുടുംബം സ്ഥിരീകരണവുമായി രംഗത്തെത്തിയത്.

വ്യാജവാർത്ത പ്രചരിക്കുന്നതിനിടെ ഗായകരടക്കമുള്ളവർ എസ് ജാനകിയുടെ കുടുംബാംഗങ്ങളെ ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗായകൻ മനോ അടക്കമുള്ളവർ അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതാദ്യമല്ല എസ് ജാനകിയുടെ ആരോഗ്യനില വഷളായെന്ന തരത്തിലും അവര്‍ അന്തരിച്ചതായും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *