0 Comments

കൊ​ച്ചി: ഭീ​ഷ​ണി​പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യ ന​ടി ഷം​ന കാ​സി​മി​ന്‍റെ മൊ​ഴി ഇന്ന്‍ രേ​ഖ​പ്പെ​ടു​ത്തും. അന്വേഷണ സംഘത്തിന്റെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തുക. ഷംനയുടെ വിശദമായ മൊഴിയായിരിക്കും അന്വേഷണ സംഘം രേഖപ്പെടുത്തുക.

ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് പുതിയ വഴിത്തിരിവിലൂടെയാണ് കടന്നു പോകുന്നത്. തട്ടിപ്പ് സംഘത്തിന് സ്വർണ കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിലെ മുഖ്യപ്രതിയും ഹെയർ സ്‌റ്റൈലിസ്റ്റുമായ ഹാരിസ് സ്വർണക്കടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സ്വർണം കടത്താൻ രണ്ട് കോടി രൂപ വാഗ്ദാനം നൽകി നടൻ ധർമ്മജൻ ബോൾഗാട്ടിയെ ഹാരിസ് സമീപിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.സെലിബ്രിറ്റി ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഇതും വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് ഡിആർഐയും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *