0 Comments

വെഞ്ഞാറമൂട് തേമ്പാംമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. മിഥിൽ രാജ്, ഹഖ് മുഹമ്മദ് എന്നിവർ ആണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ പോയ ഇവരെ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകനായ
മുഖ്യപ്രതി വെള്ളി സജിത്ത് പിടിയിലായി. വീട് വളഞ്ഞാണ് പൊലീസ് സജിത്തിനെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരുടെ എണ്ണം അഞ്ചായി.

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം രാത്രി 11.30 യോടെയാണ് നടന്നത്. മിതിലാജ് ഡി.വൈ.എഫ്.ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം. കലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമാണ്. ഹഖ് മുഹമ്മദിന് 25 ഉം മിഥില്‍ രാജിന് 32 ഉം ആണ് പ്രായം. പ്രദേശത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുതല്‍ സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു.ഹഖ് മുഹമ്മദിനെ തേമ്പാംമൂട് ഉള്ള വീട്ടിലേക്ക് കൊണ്ടുവിടാൻ എത്തിയതായിരുന്നു മിഥിലാജ്.കൊലപാതകം നടന്ന സ്ഥലം ദക്ഷിണമേഖലാ ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ സന്ദർശിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!