
ഹരിയാന; ഹരിയാനയിലെ ചാര്‍ക്കി ദാദ്രിയിൽ അമിത വേഗത്തില്‍ ട്രാക്ടര്‍ ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു.മീഡിയനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ റോഡരികിലെ കടയുടെ സമീപത്ത് നിന്ന മൂന്നു പേരെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടു പേര് മരിച്ചു ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടു പേര് റോഡിന് സമീപത്തു കൂടി നടക്കുകയും ഒരാള്‍ കടയുടെ മുന്നില്‍ നില്‍ക്കുകയുമായിരുന്നു. ഓടി മാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ട്രാക്ടര്‍ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും പൊലീസ് പറഞ്ഞു.