
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 10.33 ലക്ഷം രൂപയുടെ സ്വര്‍ണം 231 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുക്കുകയുണ്ടായി. ദുബായിൽ നിന്നെത്തിയ രാമാനാഥപുരം സ്വദേശി ശാഹുൽ ഹമീദ് (44) ആണ് സ്വര്‍ണം കടത്തിയിരിക്കുന്നത്. മൂന്ന് ബണ്ടില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തു.