
ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ പുനപരിശോധന ഹർജി തളളി സുപ്രീംകോടതി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പുന പരിശോധന ഹർജിയാണ് സുപ്രീം കോടതി ഇപ്പോൾ തളളിയത്. കേസ് തുറന്ന മുറിയിൽ കേൾക്കണം എന്ന ആവശ്യവും കോടതി അനുവദിച്ചില്ല.
മുൻ ഉത്തരവിൽ തെറ്റൊന്നുമില്ലെന്ന് ഹർജി തളളിക്കൊണ്ട് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റ്സി എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് പുനപരിശോധനാ ഹർജി പരിഗണിച്ചത്.