0 Comments

കുറവിലങ്ങാട്:കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് സമീപം വലിയ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കുറവിലങ്ങാട് ചീമ്പനായില്‍ സി എ തങ്കച്ചന്റേത് കൊലപാതകം എന്ന് കണ്ടെത്തി. മദ്യലഹരിയില്‍ ഉണ്ടായ വാക്കേറ്റത്തില്‍ നാടോടി സ്ത്രീ 57കാരനെ കൊലപ്പെടുത്തിയത് ആണെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് ബസ് സ്റ്റാന്‍ഡിന് സമീപം താത്കാലിക ഷെഡ്ഡില്‍ താമസിക്കുന്ന ബിന്ദുവിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. 31 വയസ്സാണ് ബിന്ദുവിന് ഉള്ളത് .ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് മാര്‍ക്കറ്റിലെ മത്സ്യ കേന്ദ്രത്തില്‍ സഹായിയായി ജോലി ചെയ്തിരുന്ന തങ്കച്ചനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഉച്ചയോടെ ബാറില്‍ നിന്ന് മദ്യം വാങ്ങിയ തങ്കച്ചന്‍ ബിന്ദുവിനെയും കൂട്ടി വലിയ തോടിന്റെ കരയിലെത്തി മദ്യപിച്ചു. മദ്യലഹരിയിലായിരുന്നപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തങ്കച്ചന്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് ബിന്ദു മൊഴി നല്‍കിയത്.

ഇത് തടയാന്‍ തടിക്കഷ്ണം ഉപയോഗിച്ച് ബിന്ദു തങ്കച്ചന്റെ തലക്കടിച്ചു. തുടര്‍ന്ന് തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു. ആ സമയത്ത് പരിസരപ്രദേശങ്ങളില്‍ ആരുമില്ലായിരുന്നു. വൈകുന്നേരം നാലിന് വീണ്ടും ബിന്ദു തോടിന്റെ അരികിലെത്തി.

തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന തങ്കച്ചനെ ആണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. പോലീസെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മരണകാരണം അന്വേഷിച്ച പോലീസ് വളരെ വിദഗ്ധമായാണ് ബിന്ദുവാണ് കൊലപാതകി എന്ന് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പും യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായിരുന്നു ബിന്ദു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *