0 Comments

പാലക്കാട്: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മണ്ണാര്‍ക്കാട് പൊറ്റശ്ശേരി സ്വദേശി രതീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷവിധിച്ചു. പാലക്കാട് ജില്ല സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി പി. സൈതലവിയാണ് ശിക്ഷിച്ചത്.

വിനോദ്, രാജു എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവും അനുഭവിക്കണം.പിഴയായി അടക്കുന്ന തുകയില്‍ 25,000 രൂപ ഒന്നാം സാക്ഷിക്ക് നഷ്ടപരിഹാരമായും ബാക്കി തുക കൊല്ലപ്പെട്ട രതീഷിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും വിധിയിലുണ്ട്.

2011 മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. പൊറ്റശ്ശേരി സ്‌കൂളിന്
മുന്‍വശമുള്ള ഹരിദാസ് സ്മാരകത്തിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ പ്രതികള്‍ രതീഷിനെ ക്രൂരമായി വെട്ടിക്കൊന്നത്.

സി.ഐ കെ.എ. സുരേഷ് ബാബുവാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് സി.ഐമാരായ സിനോജ്, ശിവദാസന്‍ എന്നിവര്‍ തുടരന്വേഷണം നടത്തുകയും കുറ്റപത്രം സി.ഐ എം. കൃഷ്ണന്‍ സമര്‍പ്പിക്കുകയുമായിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *