0 Comments

ആലപ്പുഴ: ബാങ്കുകളുടെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ ആശ്രമം സ്വദേശി സുധീറാണ് ആത്മഹത്യ ചെയ്തത്. ടാക്സി ഡ്രൈവര്‍ ആയിരുന്ന സുധീര്‍ കാര്‍ വാങ്ങാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നാണ് വായ്പ എടുത്തിരുന്നത്.എന്നാല്‍ കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് പല തവണ മുടങ്ങിയിരുന്നു.

അതേസമയം,കിടങ്ങാംപറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടവിന്റെ പേരിലും സുധീറിന് ജപ്തി ഭീഷണി ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ സഹകരണ ബാങ്കിലെ വായ്പ തിരിച്ചടച്ചതിന് പിന്നാലെ ജപ്തി ഭീഷണി ഉണ്ടായെന്നും ഇതോടെയാണ് സുധീര്‍ അത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *