‘നേർകൊണ്ട പാർവൈ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അജിത്തിനെ നായകനാക്കി എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം നിര്‍മിക്കുന്നത് ബോണി കപൂര്‍ ആണ്. അജിത് ചിത്രത്തില്‍ വക്കീല്‍ ആയിട്ടാണ് എത്തുന്നത്. ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രം പിങ്കിന്റെ റീമേക് …

ഇന്ത്യക്കെതിരായ ടി20യിൽ ദക്ഷിണാഫ്രിക്കയുടെ സഹ പരിശീലകനായി ലാന്‍ഡ് ക്ലൂസ്‌നർ

ജൊഹന്നസ്‌ബര്‍ഗ്: ഇന്ത്യക്കെതിരായ മൂന്ന് ടി20കളുടെ പരമ്പരയിൽ സഹ ബാറ്റിംഗ് പരിശീലകനായി നിയോഗിച്ച് മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍ഡ് ക്ലൂസ്‌നറെ ദക്ഷിണാഫ്രിക്ക നിയോഗിച്ചു. മുന്‍ പേസര്‍ വിന്‍സന്‍റ് ബാണ്‍സിനെ സഹ ബൗളിംഗ് പരിശീലകനാക്കിയപ്പോള്‍ അസിസ്റ്റന്‍റ് ഫീല്‍ഡിംഗ് കോച്ചായി ജസ്റ്റിന്‍ ഓന്‍ടോംഗിനെ നിലനിര്‍ത്തി. 90കളുടെ അവസാനത്തിലെ ലോകത്തെ …

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് നടത്താൻ ക്വാന്റാസ് എയര്‍വെയ്‌സ്

സിഡ്‌നി: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് നടത്താൻ ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാന്റാസ് . സിഡ്‌നിയിലേക്ക് ന്യൂയോര്‍ക്ക്, ലണ്ടന്‍ എന്നിവടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് ക്വാന്റാസ് ആരംഭിക്കാനൊരുങ്ങുന്നത്. അതേസമയം ദീര്‍ഘയാത്രകള്‍ പൈലറ്റുമാരേയും യാത്രക്കാരേയും പ്രതികൂലമായി ബാധിക്കാനിടയുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ പരീക്ഷണ സര്‍വീസ് നടത്തുന്ന കാര്യവും ക്വാന്റാസിന്റെ …

‘പട്ടാഭിരാമൻ’ : പുതിയ പോസ്റ്റർ പുറത്തിറങ്ങി

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പട്ടാഭിരാമന്‍’.മിയ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍ ആണ്.

പയ്യന്നൂരിൽ നക്ഷത്ര ആമയുമായി യുവതിയടക്കം നാലുപേർ പിടിയിൽ

കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ നക്ഷത്ര ആമയുമായി യുവതി അടക്കം നാലു പേരെ പൊലീസ് പിടികൂടി. വിദേശ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആമയെ വീട്ടിനകത്ത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. രാമന്തളി സ്വദേശി മുഹമ്മദ് മുജീബ് പുതിയങ്ങാടി സ്വദേശികളായ ഇ.ഷിബുലി, വി.വി സാദിഖ്, ഗുജറാത്ത് …

കോൺഗ്രസ് കർണ്ണാടക പ്രദേശ് കമ്മിറ്റി പിരിച്ചുവിട്ടു

ബെംഗലുരു: കോൺഗ്രസ് കർണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു. പിസിസി പ്രസിഡന്റായി ദിനേശ് ഗുണ്ടുറാവുവിനെയും വർക്കിംഗ് പ്രസിഡന്റായി ഈശ്വർ.ബി.ഖാന്ദ്രേയും നിലനിർത്തിക്കൊണ്ടാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്. കർണ്ണാടകയിൽ സഖ്യ സർക്കാരിൽ ഭിന്നിപ്പ് രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കർണ്ണാടക പി.സി.സിയെ പിരിച്ച് വിട്ടത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള …

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

ലണ്ടന്‍: ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ഇടതുകൈകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ നിന്ന് പുറത്ത്. വിരലിന് പൊട്ടലേറ്റതോടെ താരത്തിന് വിശ്രമം നല്‍കിയ ടീം മാനേജ്മെന്‍റ് മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്താം എന്ന തീരുമാനത്തിലായിരുന്നു. സ്റ്റാന്‍ഡ് ബെെ താരമായ ഋഷഭ് പന്ത് …

വീടുകൾ തോറും നടത്തിയ പരിശോധനയിൽ 13 റേഷൻകാർഡുകൾ പിടിച്ചെടുത്തു

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ അനർഹമായി കൈവശം വച്ചിട്ടുള്ള മുൻഗണനാ, എ.എ.വൈ കാർഡുടമകളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസറുടെ നേതൃത്വത്തിൽ വീടുകൾതോറും നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ച 12 മുൻഗണനാ കാർഡുകളും, ഒരു എ.എ.വൈ കാർഡും ഉൾപ്പെടെ …

ശുഭരാത്രിയുടെ സെക്കൻഡ് ടീസര്‍ റിലീസ് ചെയ്തു

ദിലീപിനെ നായകനാക്കി കെ.പി വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. അനു സിതാരയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, …

പ്രവാസി സംരംഭകന്‍റെ ആത്മഹത്യയില്‍ പങ്കില്ല; ആന്തൂര്‍ നഗരസഭാ അധ്യക്ഷ

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി സംരംഭകന്‍ ആത്മഹത്യയിൽ ഭരണസമിതിക്ക് പങ്കില്ലെന്നും സംഭവത്തില്‍ ദുഖമുണ്ടെന്ന് ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമള. മെയ് അവസാനവാരത്തിലാണ് ആത്മഹത്യ ചെയ്ത പാറയില്‍ സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി തേടി കൊണ്ടുള്ള ഫയര്‍ സെക്രട്ടറിക്ക് മുന്നിലെത്തിയത്. ഈ ഫയലില്‍ നടപടി ക്രമങ്ങള്‍ …

ഉഷ്ണതരംഗം: ബിഹാറിൽ മരണ സംഖ്യ 250 കടന്നു

പട്‌ന: അസഹനീയമായ ഉഷ്ണതരംഗത്തിൽ ബിഹാറിൽ മരിച്ചവരുടെ എണ്ണം 250 കടന്നു. ഔറംഗാബാദിൽ മാത്രം 41 പേർ മരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം പേർ ചികിത്സയിലുണ്ട്.45 ഡിഗ്രി ക്ക് മേലെയാണ് താപനില അനുഭപ്പെടുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബിഹാറിലെ ആറ് നഗരങ്ങളിൽ നിരോധനാജ്ഞ …

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തി

മുംബൈ/കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം കണ്ണൂരിലെത്തി. ബിനോയ്ക്ക് എതിരായ പരാതിയിൽ യുവതി നൽകിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്. വിവാഹ വാഗ്‍ദാനം …

വായന പ്രോത്‌സാഹിപ്പിക്കാൻ ആധുനികസാങ്കേതികവിദ്യയ്ക്ക് കഴിയും; മുഖ്യമന്ത്രി പിണറായി വിജയൻ

വായനയെ നല്ല രീതിയിൽ പ്രോത്‌സാഹിപ്പിക്കാൻ ആധുനികസാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്.എം.വി എച്ച്.എസ്.എസിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ മുന്നേറ്റം പുസ്തകങ്ങളുടെ സംരക്ഷണത്തിന് ഉതകണം. നഷ്ടപ്പെട്ടുപോയി എന്നു കരുതുന്ന പുസ്തകങ്ങൾ ഇന്ന് ഇൻറർനെറ്റിൽ ലഭ്യമാകുന്നത് ഇതിന്റെ ഗുണവശമാണ്. …

ബി.ആര്‍ ഷെട്ടിക്ക് യുഎഇ 10 വര്‍ഷം കാലാവധിയുള്ള നിക്ഷേപക വിസ അനുവദിച്ചു

അബുദാബി: എന്‍എംസി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും പ്രവാസി വ്യവസായിയുമായ ബി.ആര്‍ ഷെട്ടിക്ക് 10 വര്‍ഷം കാലാവധിയുള്ള നിക്ഷേപക വിസ അനുവദിച്ച്‌ യുഎഇ. നിക്ഷേപക വിസയിൽ പങ്കാളിയായത് ഏറെ സന്തോഷമുള്ള നിമിഷമെന്നാണ് ബി.ആര്‍ ഷെട്ടി പ്രതികരിച്ചത്. യുഎഇ ഭരണകൂടത്തില്‍ നിന്നുള്ള ആദരവാണിത്. ഇമിഗ്രേഷന്‍ സെന്ററില്‍ …

‘എല്‍ജി വി50 തിങ്ക്’ ജൂണ്‍ 20ന് എത്തും

വെരിസോണില്‍ പുതിയ 5ജി സ്മാർട്ട് ഫോണായ ‘എല്‍ജി വി50 തിങ്ക്’ ജൂണ്‍ 20ന് എത്തുമെന്ന് ആന്‍ഡ്രോയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞമാസം സ്പ്രിന്റ് നെറ്റ് വര്‍ക്കിലാണ് വി50 സ്മാര്‍ട്‌ഫോണ്‍ അമേരിക്കയില്‍ ആദ്യമായെത്തിയത്. സ്പ്രിന്റ് പതിപ്പിന് സമാനമായാണ് വി50 തിങ്കിന്റെ വെരിസോണ്‍ പതിപ്പും എത്തുന്നത്. വെരിസോണിന്റെ …