17 ലക്ഷം വിലമതിക്കുന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോലീസ് പി​ടി​കൂ​ടി

മ​​ല്ല​​പ്പ​​ള്ളി: പത്തനംതിട്ട വാ​​യ്പൂ​​രി​​ൽ പോ​​ലീ​​സ് ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക് ടീം ​​ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ 17 ല​​ക്ഷത്തിൻറെ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കണ്ടത്താനായി. വാ​​യ്പൂ​​ര് സ്വദേശി നി​​യാ​​സി​​ന്‍റെ (30) ക​​ട​​യി​​ലും വീ​​ട്ടി​​ലും സൂ​​ക്ഷി​​ച്ചി​​രു​​ന്ന പുകയില ഉത്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ത​​മി​​ഴ്നാ​​ട്ടി​​ൽ​നി​​ന്നും ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന ഉത്പന്നങ്ങൾ 22 ചാ​​ക്കു​​ക​​ളി​​ലാ​​യി …

കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിൽ ആയിരുന്ന പ്രവാസി മരിച്ചു

കണ്ണൂര്‍ : കൊറോണ നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസിയാണ് മരിച്ചിരിക്കുന്നത്. ഈ മാസം 21 നാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലേക്ക് വന്നത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ 65കാരനാണ് മരിച്ചിരിക്കുന്നത്. ഈ മാസം 21 മുതല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു ഇയാൾ. …

കേരള സർക്കാർ കാണിക്കുന്ന മുൻ കരുതലിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ‍ഡൽഹി മലയാളി

തൃശ്ശൂര്‍: കോവിഡ് 19 പടരുന്നത് ഏത് വിധേനയും ചെറുക്കാൻ ആണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രമം. കൊറോണ കാലത്ത് കേരള സർക്കാർ കാണിക്കുന്ന മുൻ കരുതലിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ‍ഡൽഹി മലയാളി ആയ ശശിധരന്‍ മുകമി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു …

നിരാലംബർക്ക് അന്നവുമായി ഫെഫ്ക്ക രംഗത്ത്

കോവിഡ് 19 പടരുന്നത് തടയുവാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ നിരാലംബർക്ക് സഹായവുമായി ചലച്ചിത്ര സാങ്കേതിക പ്രവർത്തകുരടെ കൂട്ടായ്മയായ ഫെഫ്ക്കയും രം​ഗത്ത് വന്നിരിക്കുകയാണ്. ജില്ലാഭരണകൂടവുമായി ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതിക്ക് , ‘അന്നം’ എന്നാണ്‌ പേര് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്‌ …

ഒറ്റപ്പെട്ടുപോയ ആദിവാസികൾക്ക് ഭക്ഷ്യസാധനങ്ങൾ തോളിൽ ചുമന്നെത്തിച്ചു എംഎൽഎയും കളക്ടറും

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാനാകാതെ ഒറ്റപെട്ടുപോയ ആദിവാസി ഊരുകളിൽ ഭക്ഷണം കൊണ്ടെത്തിച്ച് ജില്ലാ കളക്ടർ പി ബി നൂഹും എംഎൽഎയും. കെ യു ജനീഷ് കുമാറും. എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായിട്ടാണ് പത്തനംതിട്ട ആവണിപ്പാറ ഗിരിജൻ കോളനിയിൽ …

ത്രില്ലർ മൂവി ‘അഞ്ചാം പാതിരാ’യുടെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

  കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അഞ്ചാം പാതിരാ. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആട്, ആട് 2, അലമാര, ആന്മരിയ കലിപ്പിലാണ് തുടങ്ങി കോമഡി ചിത്രങ്ങള്‍ സംവിധാനം …

എയര്‍ ഇന്ത്യ ആര്‍ക്ക് വില്‍ക്കണം; നിര്‍ദേശവുമായി ആര്‍എസ്എസ്

  ഡൽഹി: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ആര്‍ക്ക് വില്‍ക്കണമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശo നൽകി ആര്‍എസ്എസ്. ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ എയര്‍ ഇന്ത്യ വില്‍ക്കാവൂ എന്ന് ആര്‍എസ്എസ് ഉപദേശം നല്‍കി. യുഎഇയുടെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് എയര്‍വേസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഏറ്റെടുത്തേക്കാന്‍ …

കൊറോണ വൈറസ് ബാധ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

  ജെനീവ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 8,100 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടി …

കൊറോണ ബാധിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

  തൃശ്ശൂര്‍: കൊറോണ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാർത്ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി റിപ്പോർട്ട്. തല്‍ക്കാലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദ്യാര്‍ത്ഥിനിയെ മാറ്റില്ല. കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്കും അവശ്യ വസ്തുക്കളും ശേഖരിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. 1053 പേർ സംസ്ഥാനത്ത് …

പാകിസ്താനില്‍ നിന്നുള്ള മുസ്‍ലിംകള്‍ക്കും പൗരത്വം നൽകാം: രാജ്നാഥ് സിങ്

  ഇന്ത്യയിൽ വന്ന് താമസിക്കാൻ ആഗ്രഹിക്കുന്ന പാകിസ്താനിൽ നിന്നുള്ള മുസ്‌ലിംകൾക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ രാജ്യത്തെ പൗരത്വ നിയമത്തിലുണ്ടെന്നും കഴിഞ്ഞ അഞ്ച്-ആറ് വർഷത്തിനിടെ 600 ഓളം പാക് മുസ്‍ലിംകള്‍ക്ക് ഇന്ത്യ പൗരത്വം നൽകിയിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നിയമസഭാ …

‘വ്യക്തിപരമാണെങ്കിൽ മാത്രം’; സിഗരറ്റ് ഉല്‍പന്നങ്ങള്‍ക്ക് ഇളവ് നൽകി സൗദികസ്റ്റംസ്

  വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സിഗരറ്റ് ഉല്‍പന്നങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരാൻ സൗദി കസ്​റ്റംസിന്റെ അനുമതി. അതേസമയം ഇതിനായി പ്രതേക നികുതി നല്‍കേണ്ടിവരും. എന്നാൽ വ്യാപാര ആവശ്യത്തിന്​ ഈ ഇളവ്​ ബാധകമല്ല. ഇതോടെ വ്യക്തികള്‍ക്ക് പരമാവധി 50 പാക്കറ്റ് സിഗറ്റ് രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും സൗദി …

ഫേസ്ബുക്കിൽ അപകീർത്തി; യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തി

  ബെംഗളൂരു: ഫേസ്ബുക്കിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ട യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരു നാഗരഭാവി സ്വദേശിയായ ലോകേഷ് ഏലിയാസ് ലോകിയാണ്(25) കൊല്ലപ്പെട്ടത്. ജനുവരി 22നായിരുന്നു സംഭവം. സംഭവത്തിലെ മുഖ്യ പ്രതിയായ ഹേമന്ദിന്റെ (25) അമ്മയെ കുറിച്ച് ലോകേഷ് ഫേസ്ബുക്കിൽ അപകീർത്തിപരമായ പോസ്റ്റ് ഇട്ടെന്നാണ് …

കൊറോണ വൈറസ്; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  രാജ്യത്ത് കൊറോണ വൈറസ് ഭീതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. അതേസമയം ഇന്ത്യയിൽ കൊറോണ സ്ഥിരീകരിക്കുന്നതിന് മുൻപേ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ചൈനയിലെ വുഹാനിൽ നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥിനിക്ക് …

സ്‌കൂൾ ബാത്‌റൂമിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ

  വയനാട്: മുട്ടിൽ ഡബ്ല്യുഒവിഎച്എസ്എസ് സ്‌കൂളിലെ പെൺകുട്ടികളുടെ ബാത്‌റൂമിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വിഎച്ച്എസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഫാത്തിമ നസീലയെയാണ് (17) ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കബളക്കാട് മുളപറമ്പ് അറയ്ക്കൽ ഹംസ-റംല ദമ്പതികളുടെ മകളാണ് പ്ലസ് ടു …

യുഎഇയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു

  യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ബിഎസ്‌സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. എന്‍ഐസിയു/ നഴ്‌സറി വിഭാഗത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസില്‍ താഴെ പ്രായമുള്ള വനിത നഴ്‌സുമാര്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, …