നടി ഷോൺ റോമി കർച്ചീഫിൽ വേറിട്ട പരീക്ഷണവുമായി രംഗത്ത്

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്.പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ലൂസിഫറിലും ഷോണ്‍ വേഷമിട്ടിരുന്നു. …

പൈലറ്റിന് കൊറോണ ; എയർ ഇന്ത്യ വിമാനം തിരികെ വിളിച്ചു

പൈലറ്റിന് കൊറോണ വൈറസ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി-മോസ്കോ എയർ ഇന്ത്യ വിമാനം തിരികെ വിളിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മോസ്‌കോയിൽ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കാനാണ് വിമാനം പുറപ്പെട്ടത്. പൈലറ്റിനും ജീവനക്കാർക്കും അടക്കം എല്ലാ പരിശോധനയും പൂർത്തിയാക്കിയിരുന്നു. വിമാനം ഉസ്‌ബെക്കിസ്ഥാൻ …

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പൊലീസുകാരൻ കസ്റ്റഡിയിൽ

മിനിയപോലിസിൽ ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ഷോവിനെ കസ്റ്റഡിയിലെടുത്തു.ജോർജ് ഫ്‌ളോയിഡിന്റെ കഴുത്തിൽ മുട്ടുകാല് കുത്തി ശ്വാസംമുട്ടിച്ചാണ് ഡെറിക്ക് കൊലപ്പെടുത്തിയത്. തനിക്ക് ശ്വാസം മുട്ടുന്നുവെന്നായിരുന്നു നിസഹായനായ ജോർജിന്റെ അവസാന വാക്കുകൾ. ഈ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ …

‘ഡൽഹി സ്ഥിരമായി അടച്ചിടാൻ കഴിയില്ല’: അരവിന്ദ് കേജ് രിവാൾ

ഡൽഹി സ്ഥിരമായി അടച്ചിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മുൻ കരുതലുകൾ സ്വീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും പകർച്ചവ്യാധിക്കൊപ്പം ജീവിക്കാൻ ഡൽഹി നിവാസികൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് സമ്മതിക്കുന്നു. …

പെട്രോൾ ഹോം ഡെലിവറിക്ക് കേന്ദ്രം അനുമതി നൽകിയേക്കും മന്ത്രി

  പെട്രോളിന്റെ ഹോം ഡെലിവറിക്ക് കേന്ദ്രം അനുമതി നൽകിയേക്കും. ലോക്ക് ഡൗണിൽ വാഹന ഉടമകളെ സഹായിക്കാൻ വേണ്ടിയാണ് നടപടി. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഇതേക്കുറിച്ച് സൂചിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോളും ഡീസലും ഓൺലൈനായി ജനങ്ങൾക്ക് വീട്ടുപടിക്കൽ എത്തിച്ച് നൽകുമെന്ന് സമൂഹമാധ്യമത്തിൽ …

സംസ്ഥാനത്ത് 7 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ നിന്നും 2 പേർക്ക് വീതവും കൊല്ലം,തൃശൂർ,കണ്ണൂർ ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ ചികിത്സയിലായിരുന്ന ഒരാൾ ഇന്ന് നിര്യാതനായി. പത്തനംതിട്ട, കണ്ണൂർ …

കോവിഡ്​ ; ഒമാനിൽ ഇന്ന് 13 പേർക്ക്​ കൂടി രോഗബാധ സ്​ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനിൽ ഇന്ന് 13 പേർക്ക്​ കൂടി കോവിഡ്​ 19 രോഗബാധ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 192 ആയി. ഇതിൽ 34 പേർക്ക്​ രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേഖലാ തലത്തിലെ കണക്കെടുക്കുമ്പോൾ മസ്​കത്താണ്​ മുന്നിൽ. …

കോവിഡ് 19 ; ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്ര

കോവിഡ് പശ്ചാത്തലത്തില്‍ ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയുടെയും ശമ്പളം കുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ നിയമസഭ വരെയുള്ള മുഴുവൻ ജനപ്രതിനിധികളുടെയും അറുപത് ശതമാനം വരെ ശമ്പളം പിടിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, …

കോവിഡ് 19: രേഖകളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ ഐ.പി.സി വകുപ്പുകള്‍ പ്രകാരം നടപടിക്കു നിര്‍ദേശം

കോഴിക്കോട് ജില്ലയിൽ ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 പ്രകാരം കര്‍ശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ സാംബശിവ റാവു ജില്ലാ പോലീസ് മേധാവിമാർക്ക് നിര്‍ദേശം നല്‍കി. ജില്ലയ്ക്കുള്ളിൽ ചരക്കുകൾക്കും സേവനത്തിനുമായി …

‘ലൗ സ്റ്റോറി’ ; ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

നാഗ ചൈതന്യ, സായി പല്ലവി എന്നിവരെ പ്രധാന താരങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ചിത്രമാണ് ലവ് സ്റ്റോറി.ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. റാവു രമേശ്, പോസാനി കൃഷ്ണ മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പവൻ …

‘എ ക്വയറ്റ് പ്ലേസ് പാർട്ട് 2’ : പുതിയ സ്റ്റിൽ പുറത്തിറങ്ങി

എ ക്വയറ്റ് പ്ലേസ് എന്ന ഹൊറര്‍ ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് എ ക്വയറ്റ് പ്ലേസ് പാർട്ട് 2. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.ഒന്നാം ഭാഗം സംവിധാനം ചെയ്ത ജോണ്‍ ക്രസിൻസ്‍കി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശബ്‍ദമുണ്ടാക്കിയാല്‍ ആക്രമിക്കുന്ന ഭീകരജീവികള്‍ക്ക് എതിരെ …

പോത്തൻകോട് കോവിഡ് മരണം; സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് ഒരാൾ മരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. മ​രി​ച്ച ആ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ എ​ല്ലാ​വ​രും അ​ക്കാ​ര്യം സ്വ​മേ​ധ​യാ പോ​ലീ​സി​നെ​യോ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യോ …

അബുദാബിയിൽ മലയാളി കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

അബുദാബിയിൽ പ്രവാസി മലയാളിയെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് സ്വദേശി കെ. ടി ഷാജുവിനെ (43) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. അബുദാബി ഏവിയേഷൻ കമ്പനിയിൽ സിസിടിവി ഓപ്പറേറ്ററായിരുന്നു.മൃതദേഹം ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ. …

കോവിഡ് : കുവൈത്തിൽ 23 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

കുവൈത്തിൽ 10 ഇന്ത്യക്കാരുൾപ്പടെ 23 പേർക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. രോഗികളുമായി സമ്പർകത്തിലായത് വഴിയാണ് ഇന്ത്യക്കാർക്ക് വൈറസ് ബാധിച്ചത്. ഇതോടൊപ്പം പതിനൊന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ബംഗ്ലാദേശ് പൗരന്മാർ എന്നിവർക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം …

കോവിഡ് 19: ചുമട്ടുതൊഴിലാളികൾക്കായി പ്രത്യേക ഇളവുകൾ

കോവിഡ് 19 വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുളള ചുമട്ടുതൊഴിലാളികൾക്കായി കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് വിവിധ ഇളവുകൾ പ്രഖ്യാപിച്ചു. ലോക്ഡൗൺ മൂലം ചുമട്ടുതൊഴിലാളികൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടം കണക്കിലെടുത്താണ് ബോർഡിന്റെ നടപടി. ബോർഡിന് കീഴിൽ പണിയെടുക്കുന്ന …