17 ലക്ഷം വിലമതിക്കുന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോലീസ് പി​ടി​കൂ​ടി

മ​​ല്ല​​പ്പ​​ള്ളി: പത്തനംതിട്ട വാ​​യ്പൂ​​രി​​ൽ പോ​​ലീ​​സ് ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക് ടീം ​​ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ 17 ല​​ക്ഷത്തിൻറെ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കണ്ടത്താനായി. വാ​​യ്പൂ​​ര് സ്വദേശി നി​​യാ​​സി​​ന്‍റെ (30) ക​​ട​​യി​​ലും വീ​​ട്ടി​​ലും സൂ​​ക്ഷി​​ച്ചി​​രു​​ന്ന പുകയില ഉത്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ത​​മി​​ഴ്നാ​​ട്ടി​​ൽ​നി​​ന്നും ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന ഉത്പന്നങ്ങൾ 22 ചാ​​ക്കു​​ക​​ളി​​ലാ​​യി …

കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിൽ ആയിരുന്ന പ്രവാസി മരിച്ചു

കണ്ണൂര്‍ : കൊറോണ നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസിയാണ് മരിച്ചിരിക്കുന്നത്. ഈ മാസം 21 നാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലേക്ക് വന്നത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ 65കാരനാണ് മരിച്ചിരിക്കുന്നത്. ഈ മാസം 21 മുതല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു ഇയാൾ. …

കേരള സർക്കാർ കാണിക്കുന്ന മുൻ കരുതലിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ‍ഡൽഹി മലയാളി

തൃശ്ശൂര്‍: കോവിഡ് 19 പടരുന്നത് ഏത് വിധേനയും ചെറുക്കാൻ ആണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രമം. കൊറോണ കാലത്ത് കേരള സർക്കാർ കാണിക്കുന്ന മുൻ കരുതലിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ‍ഡൽഹി മലയാളി ആയ ശശിധരന്‍ മുകമി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു …

നിരാലംബർക്ക് അന്നവുമായി ഫെഫ്ക്ക രംഗത്ത്

കോവിഡ് 19 പടരുന്നത് തടയുവാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ നിരാലംബർക്ക് സഹായവുമായി ചലച്ചിത്ര സാങ്കേതിക പ്രവർത്തകുരടെ കൂട്ടായ്മയായ ഫെഫ്ക്കയും രം​ഗത്ത് വന്നിരിക്കുകയാണ്. ജില്ലാഭരണകൂടവുമായി ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതിക്ക് , ‘അന്നം’ എന്നാണ്‌ പേര് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്‌ …

ഒറ്റപ്പെട്ടുപോയ ആദിവാസികൾക്ക് ഭക്ഷ്യസാധനങ്ങൾ തോളിൽ ചുമന്നെത്തിച്ചു എംഎൽഎയും കളക്ടറും

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാനാകാതെ ഒറ്റപെട്ടുപോയ ആദിവാസി ഊരുകളിൽ ഭക്ഷണം കൊണ്ടെത്തിച്ച് ജില്ലാ കളക്ടർ പി ബി നൂഹും എംഎൽഎയും. കെ യു ജനീഷ് കുമാറും. എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായിട്ടാണ് പത്തനംതിട്ട ആവണിപ്പാറ ഗിരിജൻ കോളനിയിൽ …

സംസ്ഥാനത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കും

പെ​രു​ന്പാ​വൂ​ർ: സംസ്ഥാനത്തിലെ എല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നിർദേശം കൈകൊണ്ട് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അറിയിച്ചിരിക്കുകയാണ്.

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇനി മുതൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും കാണാം

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇ​ന്നു മു​ത​ൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും ത​ൽ​സ​മ​യം കാണാൻ പറ്റുമെന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ജനങ്ങളോട് അറിയിച്ചിരിക്കുകയാണ്. www.facebook.com/Vallarpadam-Basilica-107401443969364/, യൂ​ട്യൂ​ബ് ചാ​ന​ൽ ലി​ങ്ക് www.youtube .com/channel

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കൊറോണ വൈറസിന്റെ സാഹചര്യത്തിൽ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ത്ര​വി​ത​ര​ണം തടസപ്പെട്ടതായി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അത് പാടില്ലെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ത്രം അ​വ​ശ്യ​സ​ര്‍​വീ​സാ​ണ് . ചി​ല റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പ​ത്ര​വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തിയിട്ടുണ്ട് . ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് …

കൊറോണ; സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം :കൊറോണ വൈറസ് സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാധിക്കുമെന്നാണ് അ​ദ്ദേ​ഹം പറയുന്നത്. മാ​സ്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തിട്ടുണ്ടെന്നും. ഇ​തി​നാ​യി ക​ഞ്ചി​ക്കോ​ട് …

കുടിവെള്ള ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് നിയന്ത്രണം ലംഘിച്ച്‌ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് കൂട്ടത്തോടെ നടന്നുപോയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ കുടിവെള്ളമില്ലെന്ന് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ …

കൊറോണ; നികുതി നിർണയ നോട്ടിസ് കാലാവധി നീട്ടിയിരിക്കുന്നു

മൂല്യവർധിത നികുതി, ആഢംബര നികുതി, കേന്ദ്ര വിൽപ്പന നികുതി, കേരള പൊതു വിൽപ്പന നികുതി എന്നീ നിയമങ്ങൾ പ്രകാരാമുള്ളവ മാർച്ച് 31നു മുൻപ് നികുതി നിർണയം തീർപ്പാക്കണമെന്നു കാണിച്ചു നൽകിയ നോട്ടിസുകളുടെ കാലാവധി നീട്ടിയതായി ചരക്കു സേവന നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചിരിക്കുകയാണ്.

കൊറോണ; സമൂഹ അടുക്കള പ്രവര്‍ത്തനം തുടങ്ങി

ഇരവിപേരൂര്‍: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിശപ്പ് രഹിത ഇരവിപേരൂര്‍ എന്ന ലക്ഷ്യത്തില്‍ സമൂഹ അടുക്കള പ്രവര്‍ത്തനം തുടങ്ങിരിക്കുകയാണ്. ഇരവിപേരൂര്‍ പോസ്റ്റ് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്നതായ ആവി കഫേയാണ് ഇതിനായി ഒരുക്കിരിക്കുന്നത്.

മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തനിലയിൽ

കൊല്ലം: മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തനിലയിൽ. കൊല്ലം കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശി ബിജു വിശ്വനാഥനാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. മദ്യം കിട്ടാത്തതിനെ തുടർന്നാണ് ബിജു ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്.

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയവരെ പരസ്യമായി ഏത്തമിടീച്ച്‌

കണ്ണൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയവരെ പരസ്യമായി കുടുംബാംഗങ്ങളുടേയും കുട്ടികളുടേയും മുന്നില്‍വെച്ച്‌ ഏത്തമിടീച്ച്‌ കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര രംഗത്ത്. കണ്ണൂര്‍ അഴീക്കലില്‍ ഇന്ന് രാവിലെയോടെയാണ് ഈ സംഭവം നടന്നത്. നഗരപ്രദേശങ്ങളില്‍ നിന്നുമാറി നാട്ടിന്‍പുറങ്ങളിലേക്ക് നടത്തിയ പട്രോളിങ്ങിനിടെ കടയ്ക്കു മുന്നില്‍ …

സംസ്ഥാനത്ത് 6 പേർക്ക് കുടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 6 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, കൊല്ലത്തും, മലപ്പുറത്തും, പാലക്കാട്ടും, കാസർകോടും ഒരാൾക്ക് വീതവുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്..