കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ

കൊച്ചി നെട്ടൂരിൽ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ.നെട്ടൂർ കളപ്പുരയ്ക്കൽ വീട്ടിൽ അനന്തു ശിവൻ (22), കളപ്പുരയ്ക്കൽ നന്ദു (22), പാറയിൽ വീട്ടിൽ ഷഫീഖ് (27) എന്നിവരാണ് പിടിയിലായത്. നെട്ടൂർ അർജുൻ വധക്കേസിലെ മൂന്നാം പ്രതി ആണ് അനന്തു ശിവൻ.

കേന്ദ്ര സര്‍ക്കാരിനെതിരായ കേസില്‍ വോഡാഫോണിന് അനുകൂല വിധി

കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ 20,000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ വോഡാഫോണിന് അനുകൂല വിധി. ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് വോഡാഫോണിന് അനുകൂലമായി വിധിച്ചത്. ഇന്ത്യയും നെതർലാൻഡും തമ്മിലെ നിക്ഷേപ കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നികുതി ചുമത്തലെന്ന് കോടതി …

അനിൽ അക്കര എം.എൽ.എക്ക് പോലീസ് സുരക്ഷ വേണമെന്ന് ടി.എൻ പ്രതാപൻ

അനിൽ അക്കര എം.എൽ.എക്ക് പോലീസ് സുരക്ഷ വേണമെന്ന് ടി.എൻ. പ്രതാപൻ എം.പി. ലൈഫ് പദ്ധതിയിലെ അഴിമതി പുറത്ത് കൊണ്ടു വന്നതിനാല്‍ ഫോണിലൂടെയും നേരിട്ടും ഭീഷണിയുണ്ട്, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവർക്കാണ് സുരക്ഷ ആവശ്യപ്പെട്ട് പ്രതാപന്‍ കത്ത് നല്‍കിയത്. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ ഫോണിലൂടെ …

കര്‍ഷക സമരം ശക്തമാകുന്നു; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകള്‍ റദ്ദാക്കി

ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ട്രെയിന്‍ തടയല്‍ സമരങ്ങള്‍ നടക്കുന്നതിനിടെ 28 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. അതേസമയം, ട്രെയിനുകള്‍ റദ്ദാക്കിയ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ട്രെയിന്‍ തടയല്‍ സമരം 29വരെ തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്. കാര്‍ഷിക …

ഒന്നര മണിക്കൂറിനുള്ളിൽ പരിശോധന ഫലം; തദ്ദേശമായി വികസിപ്പിച്ച ആർടിപിസിആർ കിറ്റിന് ഐസിഎംആർ അംഗീകാരം

ആർടിപിസിആർ പരിശോധനക്ക് തദ്ദേശമായി വികസിപ്പിച്ച കിറ്റിന് ഐ സിഎംആർ അംഗീകാരം. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന  സ്റ്റാർട്ട് ആപ് ആണ് കിറ്റ് വികസിപ്പിച്ചത്. ഒന്നര മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന ഫലം ലഭിക്കുന്നതാണ് കിറ്റ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രാജ്യത്തെ കൊവിഡ് രോഗികളുടെ …

പരിസര ശുചീകരണവും മാലിന്യ നിർമാർജനവും കടമയായി ജനം ഏറ്റെടുക്കണം

പരിസര ശുചീകരണവും മാലിന്യ നിർമാർജനവും ഒഴിച്ചുകൂടാനാവാത്ത കടമയായി ജനം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നതായി കാണുന്നു. ജനം സ്വയം തീരുമാനിച്ചാൽ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ. വേനൽമഴയുടെ ഘട്ടത്തിൽ പൊതുസ്ഥലത്ത് മാലിന്യം …

ഓൺലൈൻ പഠന പദ്ധതിയുമായി കോളേജുകൾ

വിദ്യാഭ്യാസ രംഗത്തെ ആഘാതം മറികടക്കുന്നതിന് ശ്രദ്ധേയമായ ഇടപെടലാണ് എ. കെ. പി. സി. ടി. എയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള, എം.ജി, കലിക്കറ്റ്, കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഒരു ലക്ഷത്തിൽപരം വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സംവിധാനം ഒരുക്കിയിരിക്കുന്നത്. …

മെയ് പകുതിയോടെ സർവീസ് ഭാഗീകമായി പുനഃരാരംഭിക്കാൻ എയർ ഇന്ത്യ

ന്യൂഡല്‍ഹി: മേയ് പകുതിയോടെ എയർ ഇന്ത്യ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. പൈലറ്റുമാരോടും ജീവനക്കാരോടും തയാറാകാൻ നിർദേശം നൽകിയതായി  റിപ്പോർട്ട് ചെയ്തു. മേയ് പകുതിയോടെ 20- 30 ശതമാനം വരെ സർവീസുകൾ പുനരാരംഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. നഗരപരിധിക്ക് പുറത്തുള്ള പൈലറ്റുമാരുടെയും ജീവനക്കാരുടെയും …

അതിര്‍ത്തിയിലൂടെ മനുഷ്യ കടത്ത്; ലോറിയുള്‍പ്പെടെ സംഘം പിടിയില്‍

മുതലമട: അതിര്‍ത്തി നിയന്ത്രണ ലംഘനം നടത്തി തമിഴ്നാട്ടില്‍ നിന്ന് തൊഴിലാളികളെ കേരളത്തിലെത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ലോറികള്‍ പോലീസ് പിടിച്ചെടുത്തു. രണ്ടുപേര്‍ പോലീസ് പിടിയിലായി. ലോറിയില്‍ ആളുകളെ കൂടുതല്‍ കണ്ടതിനാല്‍ നാട്ടുകാര്‍ ലോറി തടയുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ നിന്ന്‌ ഡ്രൈവര്‍മാര്‍ …

കേരളത്തില്‍ കുടുങ്ങിയ 136 ഓളം സൗദിസ്വദേശികള്‍ നാട്ടിലേക്കു മടങ്ങി

കേരളത്തില്‍ കുടുങ്ങിയ 136 ഓളം സൗദിസ്വദേശികള്‍ നാട്ടിലേക്കു മടങ്ങി. സൗദി കോണ്‍സുലേറ്റിന്റെ സഹായത്തോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് സംഘം നാട്ടിലേക്ക് തിരിച്ചത്. ചികിത്സാ ആവശ്യത്തിനായി നേരത്തെ എത്തിയവരായിരുന്നു ഭൂരിഭാഗവും. സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ 3.10-ഓടെയാണ് ഇവര്‍ കരിപ്പൂരില്‍ നിന്ന് …

കൊവിഡും ലോക്ക് ഡൗണും; ഇന്ത്യയിലെ ദരിദ്രരെ സഹായിക്കാന്‍ 65000 കോടി രൂപയുടെ പാക്കേജ് വേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധിയോട് രഘുറാം രാജന്‍

ന്യൂഡല്‍ഹി: കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം ഇന്ത്യയിലെ ദരിദ്രര്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 65000 കോടി രൂപയുടെ പാക്കേജ് വേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാഹുല്‍ ഗാന്ധിയുമായുള്ള ഫേസ്ബുക്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗൺ …

കോവിഡ് പ്രതിരോധം; യു.എ.ഇ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

കോവിഡ് പ്രതിരോധത്തിനായി യു.എ.ഇ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അല്‍ഹോസന്‍ യു.എ.ഇ എന്ന പേരില്‍ അബുദാബിയിലെയും ദുബായിലെയും ആരോഗ്യ മന്ത്രാലയങ്ങള്‍ സംയുക്തമായിട്ടാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. കൊറോണപരിശോധന ഫലം ഉള്‍പ്പടെ ആപ്ലിക്കേഷനില്‍ ലഭിക്കും. രാജ്യത്ത് നേരത്തെ പുറത്തിറക്കിയ സ്റ്റേ ഹോം,ട്രെയിസ് കോവിഡ് എന്നീ അപ്ലികേഷനുകളുടെ …

ചി​ക്ക​ന്‍റെ വി​ല​യെ​ ചൊ​ല്ലി ത​ര്‍​ക്കം; നാലം​ഗ സംഘം യുവാവിനെ കുത്തി കൊലപ്പെടുത്തി

ന്യൂ​ഡ​ല്‍​ഹി:  ചി​ക്ക​ന്‍റെ വി​ല​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വ് കൊല്ലപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ ഷിറാസാണ്(35) കൊല്ലപ്പെട്ടത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. മീ​ന്‍ വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ ഷി​റാ​സ് ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ചി​ക്ക​ന്‍ ക​ച്ച​വ​ട​വും ആ​രം​ഭി​ച്ചി​രു​ന്നു. തന്റെ കുടിലിന് സമീപത്ത് ചെറിയൊരു …

ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് അംഗീകാരം ലഭിച്ചത്. ശമ്പളം പിടിക്കാനുള്ള തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞതിനാലാണ് നിയമത്തിന്റെ പിന്‍ബലം ലഭിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് ഇറക്കിയത്. കോവിഡ് …

നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം

മലപ്പുറം: രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം. നൂറോളം തൊഴിലാളികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പൊലീസ് ഇവർക്ക് നേരെ ലാത്തി വിശീ. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രാവിലെയാണ് പ്രതിഷേധം നടന്നത്. ഡിവൈഎസ്പിയും മൂന്ന് എസ്ഐമാരുമടക്കമുള്ള പൊലീസ് …

error: Content is protected !!