സൗദിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു

റിയാദ്: സൗദിയിൽ മലയുടെ മുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു.  പടിഞ്ഞാറന്‍ സൗദിയിലെ തായിഫിലെ മൂടല്‍മഞ്ഞ് നിറഞ്ഞ മലമുകളിലെ ഒരു ചരിവില്‍ നിന്നും കാര്‍ നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് …

‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ നായികാനായകൻമാരാക്കി ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ‘മൈ നെയിം ഈസ് അഴകൻ’ എന്ന ചിത്രത്തിന്റെ ടീസർ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തിറക്കി. ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്ത് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ മാസം തീയേറ്ററുകളിലേക്കെത്തും …

ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; പൊലീസുകാരന് പരിക്കേറ്റു

ശ്രീനഗർ : ജമ്മുവിൽ വീണ്ടും ഭീകരാക്രമണം.  ജമ്മു-കാശ്മീരിലെ അനന്ത്നാഗിൽ പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെ ഭീകരർ വെടിവച്ചു. വെടിവയ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. തുടർന്ന് പ്രദേശം ഉപരോധിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തതായി കാശ്മീർ പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ​ജ​മ്മു​-​കാ​ശ്‌​മീ​രി​ലെ​ …

അവയവദാന രംഗത്ത് വലിയ മാറ്റമുണ്ടാക്കാൻ ശ്രമം: മന്ത്രി വീണാ ജോർജ്

അവയവദാന രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവയവദാന പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് സമഗ്ര പ്രോട്ടോകോൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴിൽ കൊണ്ടു വരും. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ …

സൗദിയിൽ 150 പേര്‍ക്ക് കൊവിഡ്

റിയാദ്: സൗദിയിൽ പുതിയതായി 150 പേർക്കാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 220 പേർ കൂടി രോഗമുക്തരായി.   രോഗം ബാധിച്ച് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. അതേസമയം, രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് …

‘വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’; പരിഹാസവുമായി ആഷിഖ് അബു

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. ‘വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’എന്നാണ് പരിഹാസചുവയില്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്. #noonedemolishedbabri എന്ന ഹാഷ് ടാഗോട് കൂടിയാണ് ആഷിഖ് അബു തന്‍റെ …

‘മത നിരപേക്ഷ ഇന്ത്യയുടെ മരണ മണി’; ബാബരി വിധിയില്‍ ഡി.വൈ.എഫ്.ഐ

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധി മത നിരപേക്ഷ ഇന്ത്യയുടെ മരണ മണിയാണെന്ന് ഡി.വൈ.എഫ്.ഐ. ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണ് ബാബരി മസ്ജിദ് തകർത്ത കേസെന്നും ഇത് അട്ടിമറിച്ചതിൽ ഒന്നാം പ്രതി കോൺഗ്രസ് ആണെന്നും ഡി.വൈ.എഫ്.ഐ …

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും കോടതി വെറുതെ വിട്ടു. കാൽ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്നൌ പ്രത്യേക സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചത്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സി.ബി.ഐ …

അവസരം നല്‍കിയാല്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടുമെന്ന് സെക്രട്ടറി; ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം

കേരള സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. …

കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും. രോഗബാധ കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചേക്കും. മാസ്ക് ധരിക്കാത്തത് അടക്കമുള്ള കാര്യങ്ങള്‍ക്ക് പിഴത്തുക വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. …

ഫേഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് വീണ്ടും ലോക്കല്‍ പൊലീസിലേക്ക്

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് വീണ്ടും ലോക്കല്‍ പൊലീസിന് കൈമാറി. മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാവും ഇനി കേസ് അന്വേഷിക്കുക. ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്ന 13 കേസുകളുടെ ഫയലുകള്‍ പുതിയ സംഘത്തിന് …

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മാത്രം മരിച്ചത് 400 പേര്‍

സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് മരണം കൂടുന്നു. ഈ മാസം മാത്രം 400 പേരാണ് കോവിഡ് മൂലം മരിച്ചത്. റിവേഴ്സ് ക്വാറന്‍റൈൻ ശക്തിപ്പെടുത്തി മരണനിരക്ക് പിടിച്ചുനിർത്താൻ ആണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണനിരക്ക് കുറവാണെന്നതാണ് ആശ്വാസകരം. എന്നാൽ രോഗ …

മാസ്‍ക്കിനുള്ളില്‍ സ്വര്‍ണ്ണം കടത്തൽ

മാസ്‍ക്കിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. യുഎയില്‍ നിന്ന് വന്ന കര്‍ണാടക ഭട്‍കല്‍ സ്വദേശിയാണ് പിടിയിലായത്. 40 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

പെരിയയിൽ നിലപാട് കടുപ്പിച്ച് സി.ബി.ഐ

പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സി.ബി.ഐ. കേസ് ഡയറിയും രേഖകളും അടിയന്തരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ക്രൈം ബ്രാഞ്ചിന് കത്ത് നല്‍കി. അന്വേഷണ ഏജന്‍സിക്ക് രേഖകള്‍ പിടിച്ചെടുക്കാനുള്ള അധികാരം നല്‍കുന്ന സി.ആര്‍.പി.സി 93 പ്രയോഗിക്കുന്നതിന് മുന്നോടിയായാണ് നീക്കം. ഇരട്ടക്കൊല കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന …

ബാബരി മസ്ജിദ് തകര്‍ത്ത കേസിൽ കോടതി വിധി ഇന്ന്;

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ ലക്‍നൌ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി ഇന്ന്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളും കോടതിയിൽ ഹാജരാകും. 28വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പുറപ്പെടുവിക്കുന്നത്. സിആര്‍പിസി 313 …