ഗോവധ നിരോധന നിയമവുമായി കർണാടക

ബംഗളുരു: അടുത്ത നിയമസഭ സമ്മേളനത്തിൽ ഗോവധ നിരോധന ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാൻ മാധ്യമങ്ങളോട് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ചു ചർച്ച തുടർന്നുകൊണ്ടിരിക്കുന്നു.ഇതേ നിയമം കൊണ്ടുവന്ന ഗുജറാത്ത് ,യുപി എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.ഗോമാതാവിനെ സംരക്ഷിക്കാനുള്ള വ്യത്യസ്തവും സുന്ദരവുമായ നിയമമാണിതെന്നും …

മറഡോണയുടെ മൃതദേഹത്തിനരികെ നിന്ന് സെല്ഫിയെടുത്തവർക്കെതിരെ നടപടി

ബുവാണോസ് ആരിസ്: ഫുട്ബോൾ താരം മറഡോണയുടെ മൃതദേഹത്തിനരികിൽ നിന്നും മൊബൈലിൽ ഫോട്ടോ എടുത്ത ജീവനക്കാരെ ജോലിയിൽ നിന്നും വിട്ടയച്ചു. ചിത്രമെടുത്തതിന് പുറമെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.ഇത് വിമർശിച്ചു രംഗത്തെത്തിയവരിൽ മറഡോണയുടെ അഭിഭാഷകനും ഉൾപ്പെടുന്നു.

അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു.ജമ്മുകശ്‍മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈനികർ നടത്തിയ വെടിവെപ്പിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. നായിക് പ്രേം ബഹാദൂർ ഖത്രി,സുഘബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.നിയന്ത്രണം ലംഘിച്ച പാകിസ്ഥാനോട് ശക്തമായി തിരിച്ചടിച്ചെന്നു സൈനികർ പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാൻ …

നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു

കൊല്ലം: നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു.സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.പത്ര വിതരണക്കാരനായ തൊടിയൂർ സ്വദേശി യുസഫ് (60 ) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റു പത്ര വിതരണക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ലോറിക്കടിയിൽ പെട്ട യൂസഫിനെ വളരെ പ്രയാസപ്പെട്ടാണ് …

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയെ ചോദ്യം ചെയ്യാൻ അനുമതിയായി

കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയായ എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യാൻ അനുമതിയായി.പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അനുമതി നേടിയത്.ഇന്ന് ക്രൈം ബ്രാഞ്ച് സംഘം ഖമറുദ്ധീനെ ചോദ്യം ചെയ്യും. ഏഴാം തീയതിയാണ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഖമറുദ്ധീനെ അറസ്റ്റ് ചെയ്തത്.ഫാഷൻ ഗോൾഡിൽ …

ജനുവരിയിൽ 10,പ്ലസ് ടു ക്ലാസുകൾ ആരംഭിക്കും

തിരുവനന്തപുരം: ജനുവരിയിൽ 10,പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുമെന്നു സൂചന.ഈ ക്ലാസ്സുകളിലെ അധ്യാപകർ ഡിസംബർ 17 നു സ്കൂളിൽ എത്തണമെന്നാണ് നിർദ്ദേശം.വാര്ഷികപ്പരീക്ഷകൾക്കുള്ള മുന്നൊരുക്കവും തുടങ്ങിയിട്ടുണ്ട്. വിക്‌ടേഴ്‌സിലൂടെ നടത്തിയ പഠനപ്രവർത്തനങ്ങൾ ചെയ്തോയെന്നു അധ്യാപകർ ഓൺലൈൻ വഴി തന്നെ ഉറപ്പാക്കും.കൂടാതെ റിവിഷനും നടത്തും.വിക്‌ടേഴ്‌സിലെ 10 ,12 ക്ലാസുകൾ …

ഡിസംബർ മുതൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ വരും

ഡൽഹി: കോവിഡ് വ്യാപനം മൂലം സംസ്ഥാനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു.കോൺടൈന്മെന്റ് സോണിൽ കർശന നിയന്ത്രണമേർപ്പെടുത്തുക,രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുക,രോഗവ്യാപനം തടയുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്‌ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കർഫ്യൂ ഏർപ്പെടുത്താം.കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ …

പിതാവും മകളും കടലിൽ മുങ്ങി മരിച്ചു

ഷാർജ: അജ്മാനിലെ കടലിൽ പിതാവും മകളും മുങ്ങി മരിച്ചു.കോഴിക്കോട് സ്വദേശികളായ ഇസ്മായിൽ (47), പ്ലസ് ടു വിദ്യാർത്ഥിനിയായ അമൽ (17) എന്നിവരാണ് മരിച്ചത്. കടലിൽ ശക്തമായ വേലിയേറ്റം ഉണ്ടായപ്പോൾ ഇസ്മയിലിന്റെ മകളായ അമൽ കടൽച്ചുഴിയിൽ പെടുകയായിരുന്നു.രക്ഷിക്കാൻ ശ്രമിച്ച ഇസ്മായിലും അപകടത്തിൽ പെട്ടു.ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും …

ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്

മൂവാറ്റുപുഴ: വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു.ഇദ്ദേഹത്തെ ചോദ്യം മാത്രമേ പാലാരിവട്ടം അഴിമതിക്കേസിൽ അന്വേഷണം മുന്നോട്ടു പോകൂ എന്ന് വിജിലൻസ് കോടതിയിൽ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും.അതേസമയം …

ദേശീയ പണിമുടക്ക് പൂർണം

ന്യൂഡൽഹി: ദേശീയ പണിമുടക്ക് പൂർണം.പണിമുടക്ക് പ്രഖ്യാപിച്ചത് തൊഴിലാളി സംഘടനാ കൂട്ടായ്മയാണ്.പണിമുടക്ക് ആരംഭിച്ചത് ബുധനാഴ്ച അർധരാത്രി പന്ത്രണ്ടോടു കൂടിയാണ്.ഇതോടെ ബാങ്കിങ് രംഗം അനിശ്ചിതത്തിലായി.കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. കെ എസ് ആർ ടി സി ഉൾപ്പെടെ സർവീസ് നടത്താത്തതിനാൽ കേരളത്തിൽ ഹർത്താലിന്റെ പ്രതീതിയാണുള്ളത്.തൊഴിൽ കോഡ് പിൻവലിക്കുക,ആദായ …

ഗർഭിണിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി

ഗാന്ധിനഗർ: ഗർഭിണിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി.യുവതി തന്റെ മൂന്നു വയസ്സുള്ള മകനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോവുകയായിരുന്നു.കൊന്ന ശേഷം യുവതിയുടെ പിതാവിന്റെ ഫാർമിൽ തന്നെയാണ് മൃതദേഹം കുഴിച്ചിട്ടത്. രസ്മി കട്ടാരിയ എന്ന യുവതിയെ കാണാതാവുന്ന നവംബർ 14 നാണ്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കൊലചെയ്യപ്പെട്ടു …

നിവാർ; രണ്ടു മരണം

ചെന്നൈ: തമിഴ്‌നാട്ടിൽ വ്യാപക നാശം വിതച്ചു നിവാർ.വൈദ്യുതി പോസ്റ്റ് വീണും വീട് തകർന്നും രണ്ടു മരണ ങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി വിതരണം നിലക്കുകയും ചെയ്തു. ചെന്നൈയിലും പുതുച്ചേരിയിലും ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി …

ബസ്സിൽ നിന്ന് യാത്ര ചെയ്യാൻ ഗതാഗത വകുപ്പ് അനുമതി തേടി

തിരുവനന്തപുരം: ബസ്സിൽ നിന്ന് യാത്ര ചെയ്യാൻ ഗതാഗത വകുപ്പ് അനുമതി തേടി.ചുരുങ്ങിയത് 10 പേർക്കെങ്കിലും നിന്ന് യാത്ര ചെയ്യാൻ അവസരം നൽകണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തി യാത്രക്ക് വിലക്കുണ്ട്.എന്നാൽ ആദ്യ ഘട്ടത്തിൽ കെ എസ ആർ ടി സി …

മൊബൈൽ ഫോൺ കവരാൻ യുവാക്കളെ കുത്തിവീഴ്ത്തിയ കവർച്ചക്കാർ പിടിയിൽ

മലപ്പുറം: മൊബൈൽ ഫോൺ കവരാൻ യുവാക്കളെ കുത്തിവീഴ്ത്തിയ കവർച്ചക്കാർ പിടിയിലായി.കരുനാഗപ്പള്ളി സക്കീർ,ആലപ്പാടൻ സനൂപ് എന്നിവരാണ് അറസ്റ്റിലായത്.കേസിനാസ്പദമായ സംഭവം നടന്നത് ഈ മാസം 19 നാണ്.പുതിയതായി തുടങ്ങിയ മൊബൈൽ ഷോപ്പ്‌ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു ശേഷം ഒളിവിലായിരുന്ന ഇവരെ പോലീസ് പിടികൂടി.ഇവർക്കെതിരെ വേറെയും …

ഫുട്ബോൾ താരം മറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഹൃദയാഘാതത്തെ തുടർന്ന് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ (60) മരണത്തിനു കീഴടങ്ങി.തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ഈ അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.ടിഗ്ര യിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഇദ്ദേഹത്തെ വിഷാദരോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു പിന്നീട് സ്കാനിംഗ് …

error: Content is protected !!