ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.കുഞ്ഞിന്റെ മരണവിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ ഫര്‍വാനിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ ദുരൂഹത പൂര്‍ണമായും തള്ളിക്കളയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.ബോളാണെന്ന് കരുതി ഐസ്‌ക്രീം കപ്പ് വീട്ടിൽകൊണ്ടുവന്ന് കുട്ടികൾ തുറക്കുന്നതിനിടെയാണ് അപകടം. അഞ്ച് വയസുകാരൻ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകൾ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് …

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും.ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കൊവിഡ് പോസിറ്റീവായത്.വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് …

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു.കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം​ഗങ്ങളായ എം.വി.ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ അം​ഗങ്ങളായ പി. രാജീവ്, കെ.എൻ …

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു.നായയുടെ കടിയേറ്റ കുട്ടിയെ പരിക്കുകളോടെ ഉടന്‍ തന്നെ കുക്ക്‌സ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ടെക്‌സസിലെ തെക്കുകിഴക്കന്‍ ഫോര്‍ട്ട് വര്‍ത്തിലെ ഓക്ക് ഗ്രോവ് റോഡിലുള്ള വീട്ടിലാണ് …

ആശുപത്രികളിൽ 50 ശതമാനം കിടക്കകളും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെയ്ക്കണം

തൃശൂര്‍:  ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകളും അടിയന്തരമായി കോവിഡ് ചികിത്സയ്ക്കായി മാറ്റി വെയ്ക്കണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രി മേധാവികളുമായി നടത്തിയ കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തന …

ഓക്സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ എസ് ഷാനവാസാണ് ഒക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്.   മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ സിലിണ്ടറുകളും ബന്ധപ്പെട്ട …

വിജയത്തിന്‍റെ അവകാശി ജനം: മുഖ്യമന്ത്രി

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ വിജയിക്കുമെന്ന് ഉറപ്പ് പറയാൻ കാരണം ജനങ്ങൾ നൽകിയ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ വിജയത്തിന്‍റെ നേരവകാശികൾ കേരളജനതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ”ഞങ്ങൾ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കൂടുതൽ സീറ്റ് എൽഡിഎഫ് …

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍  ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത സ്വകാര്യ ലാബുകള്‍, ആശുപത്രികള്‍ എന്നിവര്‍ക്കെതിരെ പരാതി ഭിച്ചാല്‍ ദുരന്തനിവാരണ നിയമ പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൂടിയായ ജില്ലാ കലക്ടര്‍ കെ. …

എങ്ങുമെത്താതെ ട്വന്റി20; മിക്കയിടത്തും മൂന്നാം സ്ഥാനം മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും എങ്ങുമെത്താതെ ട്വന്റി ട്വൻ‌റി. എറണാകുളം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ച നവയു​ഗ കക്ഷിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് പുറത്തുവിട്ട കണക്കുപ്രകാരം കുന്നത്തുനാട്ടിലും തൃക്കാക്കരയിലും കൊച്ചിയിലും നാലാമതെത്താനേ പാർട്ടിക്കായുള്ളൂ. കുന്നത്തുനാട്ടിൽ 42,701, തൃക്കാക്കരയിൽ …

പിണറായി വിജയന്‍ മന്ത്രിസഭക്ക് അഭിനന്ദനങ്ങള്‍, കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു; ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍

തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. നമസ്കാരം… വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് …

സൻറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

സൻറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ 55 റൺസിനാണ് രാജസ്ഥാൻ സൺറൈസേഴ്സിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. ഹൈദരാബാദിന്റെ മറുപടി നിശ്ചിത …

‘അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞു, ചെയ്തു, കേരളം വർഗീയതയുടെ വിളനിലമല്ല’; മുഖ്യമന്ത്രി

കണ്ണൂർ: നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് അവരുടെ ശക്തി കൊണ്ടല്ല എന്നത് തെളിഞ്ഞ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വര്‍ഗീയതയുടെ വിളനിലമല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായതെന്ന് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പിന് മുമ്പ് കേവല ഭൂരിപക്ഷം പോലും ഭരിക്കാന്‍ വേണ്ടെന്ന് ബി.ജെ.പി പ്രചരണം നടത്തിയിരുന്നെന്നും മുഖ്യമന്ത്രി …

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി കെ.കെ ശൈലജ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.  മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് 61,103 വോട്ടിനാണ് കെകെ ശൈലജ വിജയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി വിജയിച്ചത്. എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ച …

സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണയില്ല; ഇനി മത്സരിക്കാനില്ലെന്ന് അനിൽ അക്കര

തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇനിയില്ലെന്ന് വടക്കാഞ്ചേരി യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ താന്‍ ഇനി മത്സരിക്കില്ലെന്ന് സിറ്റിംഗ് എം.എല്‍.എയായിരുന്ന അനില്‍ അക്കര പറഞ്ഞു. സ്വന്തം പഞ്ചായത്തില്‍ നിന്ന് പോലും തനിക്ക് പിന്തുണ കിട്ടിയില്ലെന്നും അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും …

error: Content is protected !!