ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.കുഞ്ഞിന്റെ മരണവിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ ഫര്‍വാനിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ ദുരൂഹത പൂര്‍ണമായും തള്ളിക്കളയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.ബോളാണെന്ന് കരുതി ഐസ്‌ക്രീം കപ്പ് വീട്ടിൽകൊണ്ടുവന്ന് കുട്ടികൾ തുറക്കുന്നതിനിടെയാണ് അപകടം. അഞ്ച് വയസുകാരൻ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകൾ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് …

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും.ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കൊവിഡ് പോസിറ്റീവായത്.വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് …

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു.കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം​ഗങ്ങളായ എം.വി.ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ അം​ഗങ്ങളായ പി. രാജീവ്, കെ.എൻ …

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു.നായയുടെ കടിയേറ്റ കുട്ടിയെ പരിക്കുകളോടെ ഉടന്‍ തന്നെ കുക്ക്‌സ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ടെക്‌സസിലെ തെക്കുകിഴക്കന്‍ ഫോര്‍ട്ട് വര്‍ത്തിലെ ഓക്ക് ഗ്രോവ് റോഡിലുള്ള വീട്ടിലാണ് …

ഞായറാഴ്ച 31,959 പേർക്ക് കോവിഡ്, 16,296 പേർ രോഗമുക്തി നേടി

കേരളത്തിൽ ഞായറാഴ്ച 31,959 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂർ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂർ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് …

ജലീലിന്റെ ജയം 3066 വോട്ടിന്

തവനൂര്‍: മലപ്പുറത്ത് നിര്‍ണായക മത്സരം നടന്ന തവനൂരില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന് വിജയം. അവസാന നിമിഷം വരെ ഉദ്വോഗം നിലനിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 3066 വോട്ടുകള്‍ക്ക് ജലീല്‍ ജയിച്ചു. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ച ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും …

പി​ണ​റാ​യി​യെ അ​ഭി​ന​ന്ദി​ച്ച് ശ​ശി ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ജ​യം നേ​ടി​യ പി​ണ​റാ​യി വി​ജ​യ​നെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. പി​ണ​റാ​യി വി​ജ​യ​നി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​ക്കാ​രി​ലും ജ​ന​ങ്ങ​ൾ കാ​ണി​ച്ച വി​ശ്വാ​സ​ത്തെ മാ​ണി​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്നും ത​രൂ​ർ ട്വി​റ്റ് ചെ​യ്തു. ’44 വര്‍ഷത്തിനിടയില്‍ ആദ്യമായി തുടര്‍ഭരണത്തിന് തെരഞ്ഞെടുക്കപ്പെട്ട …

നന്ദിഗ്രാമിൽ മമത ജയിച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയുടെ സുവേന്തു അധികാരിയെ ബഹുദൂരം പിന്നിലാക്കി മമത ബാനര്‍ജി നന്ദിഗ്രാമില്‍ വിജയിച്ചു. തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയ സുവേന്തു അധികാരിയെയാണ് മമത പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന പുറത്തുവന്നപ്പോള്‍ മമത 3000 ല്‍ അധികം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. ബംഗാളില്‍ നിലവില്‍ …

സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്‌സയ്ക്കായി മാറ്റിവയ്ക്കണം: മുഖ്യമന്ത്രി

50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡബിൾ മാസ്‌ക്ക് ധരിക്കുന്നത് കോവിഡിനെതിരായ സുരക്ഷ വർധിപ്പിക്കും. വാൾവ് ഘടിപ്പിച്ച മാസ്‌കുകൾ ധരിക്കുന്നത് പരിപൂർണമായി ഒഴിവാക്കണം. എക്‌സ്ഹലേഷൻ വാൾവുള്ള മാസ്‌കുകൾ ഇവിടെ നിരോധിക്കപ്പെട്ടതാണ്. എൻ …

തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്

പത്തനംതിട്ട: ‍ പൊതുജനങ്ങള്ക്ക് തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയുവാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ results.eci.gov.in എന്ന വെബ് സൈറ്റിലും ഫലങ്ങള്‍ …

ഡല്‍ഹിയിലെ ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഓക്സിജന്‍ ക്ഷാമവും കൊവിഡ് വ്യാപനവും മരണവും വര്‍ധിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്. ഓക്സിജന്‍ പ്രതിസന്ധിയില്‍ ഇന്നും ബത്ര ആശുപത്രിയടക്കമുള്ളവരുടെ …

കോവിഡ് പ്രതിരോധം വനിതാ പൊലീസും പട്രോളിംഗിന്

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വനിതാ പോലീസും രംഗത്ത്. രോഗബാധ അധികമുള്ള പ്രദേശങ്ങളും ആള്‍ക്കൂട്ട സാധ്യതാ മേഖലകളും ഇനി ഇവരുടെ നിരീക്ഷണത്തിലാകും. ഇരുചക്ര വാഹനങ്ങളിലാണ് സംഘത്തിന്റെ യാത്ര. ആദ്യയാത്ര ചിന്നക്കടയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വനിതാ എസ് ഐ …

കോവിഡ് പ്രതിരോധം; മാനദണ്ഡം പാലിക്കാത്ത സ്വകാര്യ ധനകാര്യ സ്ഥാപനം അടപ്പിച്ചു

കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം അടപ്പിച്ച് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. മേഖലയില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണനൊപ്പം നടത്തിയ പരിശോധനയ്ക്കിടെയാണ് സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ചതിന് നടപടി സ്വീകരിച്ചത്. രണ്ടു …

വിജയാഹ്ലാദ പ്രകടനം പാടില്ല

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു പുറത്തും ജില്ലയുടെ മറ്റു ഭാഗങ്ങളിലും യാതൊരു വിജയാഹ്ലാദ പ്രകടനങ്ങളോ ആൾക്കൂട്ടമോ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇക്കാര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ കക്ഷികളും സംഘടനകളും പൂർണ സഹകരണവും പിന്തുണയും നൽകണമെന്നും കളക്ടർ അഭ്യർഥിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു …

error: Content is protected !!