ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.കുഞ്ഞിന്റെ മരണവിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ ഫര്‍വാനിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ ദുരൂഹത പൂര്‍ണമായും തള്ളിക്കളയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.ബോളാണെന്ന് കരുതി ഐസ്‌ക്രീം കപ്പ് വീട്ടിൽകൊണ്ടുവന്ന് കുട്ടികൾ തുറക്കുന്നതിനിടെയാണ് അപകടം. അഞ്ച് വയസുകാരൻ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകൾ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് …

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും.ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കൊവിഡ് പോസിറ്റീവായത്.വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് …

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു.കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം​ഗങ്ങളായ എം.വി.ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ അം​ഗങ്ങളായ പി. രാജീവ്, കെ.എൻ …

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു.നായയുടെ കടിയേറ്റ കുട്ടിയെ പരിക്കുകളോടെ ഉടന്‍ തന്നെ കുക്ക്‌സ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ടെക്‌സസിലെ തെക്കുകിഴക്കന്‍ ഫോര്‍ട്ട് വര്‍ത്തിലെ ഓക്ക് ഗ്രോവ് റോഡിലുള്ള വീട്ടിലാണ് …

കോവിഡ് ലക്ഷണമുണ്ടെങ്കിൽ റൂം ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ നിർബന്ധമായും റൂം ക്വാറന്റൈനിൽ കഴിയണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം. ഇവർ നിർബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും പരിശോധനാഫലം ലഭിക്കുംവരെ റൂം ക്വാറന്റൈനിൽ കഴിയണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു …

സുല്‍ത്താന്‍ ബത്തേരിയില്‍ കോവിഡ് ആശുപത്രി തുടങ്ങി

വയനാട്:സുല്ത്താന് ബത്തേരി നഗരസഭയില്‍ ഇഖ്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോവിഡ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. 50 ബെഡുകളും, 10 ഐ.സി.യു ബെഡുകളും, 4 വെന്റിലേറ്ററുമാണ് പ്രാഥമിക ഘട്ടത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ശ്വാസകോശ സംബന്ധമായ കോവിഡ് രോഗികള്‍ക്കും അസുഖം മൂര്‍ച്ചിക്കുന്നവര്‍ക്കും ആശുപത്രിയില്‍ ചികില്‍സ ഉറപ്പാക്കും. വിദഗ്ദ്ധ …

നിയമസഭ തിരഞ്ഞെടുപ്പ്: വിധി കാത്തിരിക്കുന്നത് 17,68,296 വോട്ടര്‍മാര്‍

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ (മെയ് രണ്ട്) പുറത്ത് വരുമ്പോള്‍ ജില്ലയിലെ 2643 ബൂത്തുകളിലായി വിധിയെഴുതി ഫലം കാത്തിരിക്കുന്നത് 17,68,296 വോട്ടര്‍മാരാണ്. കോവിഡ് പ്രോട്ടോക്കോള്‍ കാരണം നിലവിലുണ്ടായിരുന്ന 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ 938 അധിക പോളിങ് ബൂത്തുകള്‍ കൂടി ഇത്തവണ …

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക് കോവിഡ് 19 മാനദണ്ഡങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം · വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തലേദിവസം അണുവിമുക്തമാക്കണം · കൗണ്ടിംഗ് ടേബിളുകള്‍ സാമൂഹ്യ അകലം പാലിക്കത്തക്കവിധം സജ്ജമാക്കണം · കൗണ്ടിംഗ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും കയ്യുറ, ഡബിള്‍ മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ …

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും …

വോട്ടെണ്ണല്‍: ആഹ്ലാദം വീട്ടിലായാല്‍ പിന്നെ ദു:ഖിക്കേണ്ട

തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും …

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം; കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ജില്ലാകലക്ടര്‍

മലപ്പുറം: ‍ജില്ലയില് നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല വരണാധികാരി കൂടിയായ  കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേകം സൗകര്യങ്ങള്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. …

ശനിയാഴ്ച 35,636 പേർക്ക് കോവിഡ്; 15,493 പേർ രോഗമുക്തി നേടി

കേരളത്തിൽ ശനിയാഴ്ച 35,636 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂർ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂർ 1484, പത്തനംതിട്ട 1065, കാസർഗോഡ് 1006, ഇടുക്കി …

കൊവിഡ് രോഗികളാല്‍ ഹോസ്പിറ്റലുകള്‍ നിറഞ്ഞിരുന്നു”: അനുഭവം പങ്കുവെച്ച് സംവിധായകന്‍ അരുണ്‍ ഗോപി

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ കേരളത്തിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് അനുഭവ കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. കുറിപ്പ് വായിക്കാം സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ രാത്രി സത്യത്തില്‍ ഉറങ്ങിയിട്ടില്ല… സിനിമ കണ്ടു ഇരിക്കുകയായിരുന്നു, വെളുപ്പിന് ഒരു മണി ആയപ്പോള്‍ സുഹൃത്തും …

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിൻ ‘സ്പുട്നിക് 5’ന്റെ ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തി

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിൻ ‘സ്പുട്നിക് 5’ന്റെ ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തി.1,50000 ഡോസുകളാണ് ആദ്യ ബാച്ചിൽ എത്തിച്ചത് എന്നാണ് വിവരം. വരും ദിവസങ്ങളിൽ 2 ലക്ഷം ഡോസ് ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാലവെങ്കടേഷ് വർമ അറിയിച്ചു. പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലാണ് വാക്‌സിൻ …

error: Content is protected !!