സൗദി അറേബ്യയിൽ 534 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 534 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 774 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,98,474 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,82,088 …

10 ഭാഷകളിൽ എത്തുന്ന “ഗംഭീരം”; ലിറിക്കൽ വീഡിയോ റിലീസായി

സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. ചിത്രത്തിലെ മലയാളി കൂത്ത് എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ റിലീസായി. ചിത്രത്തിൽ സംവിധായകനായ നിതീഷ് നീലൻ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ …

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു. ഡോ. ​ഗു​ർ​പ്രീ​ത് കൗ​ർ ആ​ണ് വ​ധു. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​റും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും പ​ങ്കെ​ടു​ക്കും. 48 വ​യ​സു​ള്ള ഭ​ഗ​വ​ന്ത് മ​ൻ …

മഴ കൂടുതൽ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ/ തെക്ക് …

ഒമാനില്‍ വെള്ളക്കെട്ടില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ.    വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് …

ഖത്തറിൽ രാജ്യാന്തര ഫാൽക്കൺ പ്രദർശനം സെപ്റ്റംബറിൽ

ഫാൽക്കൺ പൈതൃകം വിളിച്ചോതുന്ന കത്താറ കൾചറൽ വില്ലേജിന്റെ വിഖ്യാതമായ രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനം (സുഹെയ്ൽ) സെപ്റ്റംബർ 5 മുതൽ 10 വരെ നടക്കും. മുന്തിയ ഇനങ്ങളിലുള്ള ഫാൽക്കണുകളുടെ പ്രദർശനം, ലേലം,  വേട്ടയ്ക്കുള്ള നൂതന ഉപകരണങ്ങൾ, സാങ്കേതിക വിദ്യകൾ, വാഹനങ്ങൾ എന്നിവയാണ് പ്രദർശനത്തിലെ ആകർഷണങ്ങൾ. …

12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറി ശിവകാർത്തികേയൻ ചിത്രം ഡോൺ

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചക്രവർത്തി സംവിധാനം ചെയ്ത ശിവകാർത്തികേയൻ ചിത്രം ഡോൺ നൂറു കോടി ക്ലബ്ബിൽ കടന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഡോക്ടറിന്റെ വിജയത്തിന് ശേഷം അറ്റ്ലീയുടെ ശിഷ്യനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത ഡോൺ കോമഡിയും സെന്റിമെൻസും …

കാശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ടിവി ആർട്ടിസ്റ്റ് കൊല്ലപ്പെട്ടു

ശ്രീനഗർ: കാശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ടിവി ആർട്ടിസ്റ്റ് കൊല്ലപ്പെട്ടു.  കാശ്മീരിലെ ബുദ്ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ടിവി ആർട്ടിസ്റ്റും ഗായികയുമായ അമ്രീൻ ഭട്ടാണ്   (35) കൊല്ലപ്പെട്ടത് .  ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിൽ നടന്ന ആക്രമണത്തിൽ ഗായികയുടെ 10 വയസുള്ള അനന്തരവനും പരിക്കേറ്റു. നിരോധിത …

വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും;പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും. തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്്കൂളിൽ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവേശനോത്സവത്തിനൊപ്പം എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി …

ആന്ധ്രായിലെ കോനസീമ ജില്ലയുടെ പെരുമാറ്റൽ: പ്രതിഷേധക്കാർ മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു

ആന്ധ്രായിലെ കോനസീമ ജില്ലയുടെ പെരുമാറ്റിയതിൽ പ്രതിഷേധിച്ച് മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു. മന്ത്രി വിശ്വരൂപന്റെ അമലാപുരത്തെ വീടിനും പൊന്നാട സതീഷിന്റെയും വീടിനുമാണ് പ്രതിഷേധക്കാർ തീയിട്ടത്. ജില്ലയുടെ പേര് അംബേദ്കർ കോനസീമ എന്നാക്കിയതിനെതിരെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ജില്ലയുടെ …

ക്വാഡ് ഉച്ചകോടിക്കിടെ ജപ്പാന്റെ വ്യോമാതിർത്തിക്ക് സമീപം റഷ്യയുടെയും ചൈനയുടെയും പ്രകോപനപരമായ വിമാനം പറത്തൽ

പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട ക്വാഡ് ഉച്ചകോടിക്കിടെ ജപ്പാന്റെ വ്യോമാതിർത്തിക്ക് സമീപം റഷ്യയുടെയും ചൈനയുടെയും ജെറ്റ് വിമാനങ്ങൾ കണ്ടെത്തി. സംഭവത്തെ അപലപിച്ച് ജപ്പാൻ പ്രതിരോധ മന്ത്രി നൊബുവൊ കിഷി രംഗത്തെത്തി. ക്വാഡ് രാഷ്ട്രങ്ങളായ ഇന്ത്യ,യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിടെ രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ച നടക്കുന്നതിനിടെയാണ് …

തെരഞ്ഞെടുപ്പിനെയും ബിജെപിയെയും നേരിടാൻ ടാസ്ക് ഫോഴ്‌സുമായി കോൺഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടും ബിജെപിയെ നേരിടുന്നതിനായി കോൺഗ്രസ് ടാസ്ക് ഫോഴ്‌സ്-2024ന്   രൂപം നൽകി. ഉദയ്പൂരിൽ വച്ചുനടന്ന ചിന്ത ശിബിരിനുശേഷം രണ്ട് പാനലുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ കോൺഗ്രസ്സ് തീരുമാനമായിരുന്നു. പ്രശാന്ത് കിഷോറിന്റെ മുൻ സഹപ്രവർത്തകൻ പ്രശാന്ത് കനുഗോലുവിനെ കോൺഗ്രസ് തെരഞ്ഞെടുപ്പ് …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ടയാളെ കോടതി വിട്ടയച്ചു.

കോട്ടയം അതിരമ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ഗർഭിണിയാക്കിയ യുവാവിനെ കോടതി വിട്ടയച്ചു. അതിരമ്പുഴ ഒണംതുരുത്ത് സ്വദേശിയായ സിബി ആന്റണി (43)നെയാണ് കോടതി വിട്ടയച്ചത്. 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ കോട്ടയം ഫാസ്ട്രക്ക് ജഡ്ജി റിറ്റി ജോർജാണ് പ്രതിയെ വിട്ടയച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. …

ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ‘ദി ഗ്രേയ്‌മാൻ’ ട്രെയ്‌ലർ പുറത്തുവന്നു

ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ദി ഗ്രേയ്‌ മാനിന്റെ ട്രെയ്‌ലർ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവിട്ടു. ധനുഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ റയാൻ ഗോസ്ലിങ്, ക്രിസ് ഇവാൻസ്, …

ഹരിയാൺവി ഗായികയുടെ കൊലപാതകം: മൃതദേഹം ദേശീയപാതക്കരികിൽ കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തി

ഹരിയാനയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ ഹരിയാൺവി ദളിത് ഗായികയുടെ മൃതദേഹം ദേശീയപാതയ്ക്ക് സമീപത്തുനിന്നും കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തി. മെയ് 11 നാണ് ഗായികയെ കാണാനില്ലെന്നത് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതിപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രവി,അനിൽ എന്നിവരെയാണ് പോലീസ് …