അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 പേർ മരിച്ചു. 31.54 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. മൂന്ന് മാസത്തിനുള്ളിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 151 ആയി.
കച്ചാർ, ചിരാംഗ് ജില്ലകളിൽ 2 ബാർപേട്ട, ബിശ്വനാഥ്, ദരാംഗ്, ധേമാജി, ഗോലാഘട്ട്, കാംരൂപ് മെട്രോപൊളിറ്റൻ, ലഖിംപൂർ, നാഗോൺ എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തിൽ ആയിരത്തോളം വീടുകൾക്ക് നാശനഷ്ടം ഉണ്ടായി .റോഡുകൾ, പാലങ്ങൾ, ജലസേചന കനാലുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.
31 ലക്ഷത്തിൽ അധികം ആളുകളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രദേശങ്ങളിൽ പകർച്ച പനി പടർന്ന് പിടിക്കുകയാണ്. ബജാലി, ബാർപേട്ട, ബിശ്വനാഥ്, കച്ചാർ, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് രോഗ വ്യാപനം ഉണ്ടാവുന്നത്.