ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം നാളെ പുറപ്പെടും

ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം നാളെ പുറപ്പെടും. ദുബായ് സർക്കാർ പ്രതിനിധികളുമായുള്ള ഔദ്യോഗിക ഹജ്ജ് വിമാനമായ സൗദിയാ മദീനയിലേക്കാണ് പുറപ്പെടുക. വരും ദിവസങ്ങളിൽ സൗദിയിലേക്കുള്ള തീർഥാടകരുടെ തടസ്സമില്ലാത്ത യാത്രകൾക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് വിമാനത്താവളത്തിലെ ഹജ്ജ് കമ്മിറ്റി അറിയിച്ചു. ദുബായ് പോലീസ്, …

ഹിറ്റ് – ദി ഫസ്റ്റ് കേസ് : ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി

ഹിറ്റ് – ദി ഫസ്റ്റ് കേസ് ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ 15 ന് റിലീസ് ചെയ്യും. ഹിറ്റ് – ദി ഫസ്റ്റ് കേസ് 2020 ലെ തെലുങ്ക് ഹിറ്റിന്റെ റീമേക്കാണ്. ഒറിജിനൽ സംവിധാനം ചെയ്ത ഡോ സൈലേഷ് കൊളാനുവാണ് ചിത്രം …

ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി

ഡൽഹി: നുപൂർ ശർമയെ പിന്തുണച്ചെന്ന് ആരോപിച്ച് ഉദയ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ  അപലപിച്ച് രാഹുൽ ഗാന്ധി. വിദ്വേഷത്തെ എല്ലാവരും ഒരുമിച്ച് തോൽപ്പിക്കണമെന്നും സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരും തയ്യാറാവണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ”ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം എന്നെ വല്ലാതെ ഞെട്ടിച്ചു. മതത്തിന്റെ പേരിലുള്ള …

ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ ധനകാര്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിർത്തുന്നതിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയ വിപ്ലവകാരിയാണ് ടി.ശിവദാസ മേനോൻ. സംഘടനാ രംഗത്തും ഭരണ രംഗത്തും …

ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം

മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ സിത്റയിലായിരുന്നു സംഭവം . ഒന്‍പത് ഫയര്‍ എഞ്ചിനുകളും 30 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ …

രാഷ്ട്രപതി തെരഞ്ഞെടുപ്പിനു കേരളത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു; വോട്ടെടുപ്പ് ജൂലൈ 18ന്

രാഷ്ട്രപതി തെരഞ്ഞെടുപ്പിനു സംസ്ഥാനത്തും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള 740-ാം നമ്പർ മുറിയാണു (പാർലമെന്ററി സ്റ്റഡി ഹാൾ) കേരളത്തിൽനിന്നുള്ള നിയമസഭാംഗങ്ങളുടെ പോളിങ് സ്ഥലം. ജൂലൈ 18നാണു വോട്ടെടുപ്പ്. ജൂൺ 29 വരെ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയും …

മരുന്നുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി …

സൗദിയിൽ   930 പേര്‍ക്ക് കോവിഡ്

സൗദിയിൽ   930  930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .    992 പേര്‍  രോഗമുക്തിനേടി.   ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,84,837 ഉം രോഗമുക്തരുടെ എണ്ണം 7,65,890 ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് …

വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് ചിത്രം “വെടിക്കെട്ട്”; രണ്ടാം ഷെഡ്യുൾ ചിത്രീകരണം തുടങ്ങി

 കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന  ‘വെടിക്കെട്ട്’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യുൾ ചിത്രീകരണം തുടങ്ങി.  വിഷ്ണു ഉണ്ണികൃഷ്ണന് നേരിട്ട അപകടത്തെ തുടർന്ന് ചിത്രീകരണം നിർത്തി വെക്കേണ്ടി വന്നിരുന്നു. എന്നാൽ പത്ത് ദിവസങ്ങൾക്കു ശേഷം …

ജമ്മുകശ്മീരിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മുകശ്മീരിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു.   രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ രണ്ട് പാകിസ്താനികൾ ഉൾപ്പെടെ നാല് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ രണ്ടും തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ രണ്ട് പേരെയുമാണ് സുരക്ഷസേന വെടി വെച്ചുകൊന്നത്. …

സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തും

സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും പരിവർത്തനങ്ങൾ വരുത്തുന്നുണ്ട്. എങ്കിലും വായനയ്ക്ക് പകരം വയ്ക്കാൻ വായന മാത്രമേ ഉള്ളുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂൾ പഠനത്തിൽ വായനയെ …

മലയാളി യുവാവിനെ സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: മലയാളി യുവാവിനെ സൗദി അറേബ്യയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സൗദിയുടെ തെക്കന്‍  പ്രവിശ്യയിലെ ഖമീസ് മുഷൈത്തില്‍ കൊല്ലം ചെമ്മനത്തൂര്‍ സ്വദേശി ചാരുവിള പുത്തന്‍വീട്ടില്‍ പ്രദീപ് കുമാര്‍ (34) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച താമസ്ഥലത്ത് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ …

ഉത്തർപ്രദേശില്‍ ബി.ജെ.പി നേതാവിന് വെടിയേറ്റു

ഉത്തർപ്രദേശില്‍ ബി.ജെ.പി നേതാവിന് വെടിയേറ്റു. യുപി യിലെ മെയിൻപൂരിയിലാണ് ബി.ജെ.പി നേതാവിന് അജ്ഞാതരുടെ വെടിയേല്‍ക്കുന്നത്. ബി.ജെ.പിയുടെ പോഷക സംഘടനയായ പട്ടികജാതി മോർച്ചയുടെ ജില്ലാ പ്രസിഡന്‍റ് കൂടിയായ ഗൗതം കതാരിക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. പരിക്കു പറ്റിയ കതാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗൗതം കതാരിയുടെ …

സാന്റാക്രൂസ്‌ ജൂലൈ ഒന്നിന് തിയേറ്ററുകളിലേക്ക്

കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന സാന്റാക്രൂസിന്റെ ട്രൈലെർ വിനയ് ഫോർട്ടിന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.കേരളത്തിലെ പ്രശസ്ത നൃത്ത സംവിധായകരും ഡാൻസേർസും വിനയ് ഫോർട്ടിനോടൊപ്പം ട്രൈലെർ റിലീസിൽ പങ്കാളികളായി. ജോൺസൺ ജോൺ ഫെർണാണ്ടസ് ആദ്യമായി …

ലോകകേരള സഭ അംഗീകരിച്ചത് 11 പ്രമേയങ്ങൾ

മൂന്നാമത് ലോകകേരള സഭ സമ്മേളനം അംഗീകരിച്ചത് 11 പ്രമേയങ്ങൾ. പ്രവാസികളുടെ വിവര ശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ഒരു പ്രമേയം. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡാറ്റാ ബാങ്ക് വിപുലീകരിക്കുന്നതിന്റെ നടപടികൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. പ്രവാസികളുടെ …