ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം നാളെ പുറപ്പെടും

ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം നാളെ പുറപ്പെടും. ദുബായ് സർക്കാർ പ്രതിനിധികളുമായുള്ള ഔദ്യോഗിക ഹജ്ജ് വിമാനമായ സൗദിയാ മദീനയിലേക്കാണ് പുറപ്പെടുക. വരും ദിവസങ്ങളിൽ സൗദിയിലേക്കുള്ള തീർഥാടകരുടെ തടസ്സമില്ലാത്ത യാത്രകൾക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് വിമാനത്താവളത്തിലെ ഹജ്ജ് കമ്മിറ്റി അറിയിച്ചു. ദുബായ് പോലീസ്, …

ഹിറ്റ് – ദി ഫസ്റ്റ് കേസ് : ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി

ഹിറ്റ് – ദി ഫസ്റ്റ് കേസ് ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ 15 ന് റിലീസ് ചെയ്യും. ഹിറ്റ് – ദി ഫസ്റ്റ് കേസ് 2020 ലെ തെലുങ്ക് ഹിറ്റിന്റെ റീമേക്കാണ്. ഒറിജിനൽ സംവിധാനം ചെയ്ത ഡോ സൈലേഷ് കൊളാനുവാണ് ചിത്രം …

ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി

ഡൽഹി: നുപൂർ ശർമയെ പിന്തുണച്ചെന്ന് ആരോപിച്ച് ഉദയ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ  അപലപിച്ച് രാഹുൽ ഗാന്ധി. വിദ്വേഷത്തെ എല്ലാവരും ഒരുമിച്ച് തോൽപ്പിക്കണമെന്നും സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരും തയ്യാറാവണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ”ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം എന്നെ വല്ലാതെ ഞെട്ടിച്ചു. മതത്തിന്റെ പേരിലുള്ള …

ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ ധനകാര്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിർത്തുന്നതിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയ വിപ്ലവകാരിയാണ് ടി.ശിവദാസ മേനോൻ. സംഘടനാ രംഗത്തും ഭരണ രംഗത്തും …

ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം

മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ സിത്റയിലായിരുന്നു സംഭവം . ഒന്‍പത് ഫയര്‍ എഞ്ചിനുകളും 30 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ …

സൗദിയിൽ 945 പേര്‍ക്ക് കോവിഡ്

സൗദിയിൽ  945 പേര്‍ക്ക് കോവിഡ്.    899 രോഗമുക്തി നേടി . ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,83,076ഉം രോഗമുക്തരുടെ എണ്ണം 7,64,094ഉം ആയി.മൂന്ന് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം …

“വിവാഹ ആവാഹനം”: നിരഞ്ജ് മണിയൻ പിള്ളയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രത്തിലെ നായകനായ നിരഞ്ജ് മണിയൻ പിള്ളയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. …

അഗ്നിപഥ് പദ്ധതി; ബിഹാറിൽ ഇന്ന് ബന്ദ്, ഹരിയാനയിൽ നിരോധനാജ്ഞ

പാറ്റ്ന: അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായി തുടരുന്നു.പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബീഹാർ ബന്ദ് ആചരിക്കുകയാണ്. തെലങ്കാനയിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് …

ഉള്ളിലൊരു നോവുമായി എബിനെത്തി; ആശ്വാസ സ്പർശമായി യൂസഫലി

ലോകകേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ.എം.എ. യൂസഫലിയെ കാണാൻ എബിൻ വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്. അദ്ദേഹത്തെ കാണാനാവുമെന്നോ ആവശ്യം അറിയിക്കാനാവുമെന്നോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എങ്കിലും ഓപ്പൺ ഫോറത്തിനു മുന്നിൽ എബിൻ പ്രതീക്ഷയോടെ കാത്തുനിന്നു. ഒടുവിൽ സദസ്സിൽ തിങ്ങിനിറഞ്ഞ ചോദ്യകർത്താക്കളിൽ നിന്നും എബിന്റെ …

സൗദി അറേബ്യയിൽ 963 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ കൊവിഡ് കണക്കുകൾ വീണ്ടും കുറയുന്നു. പുതിയതായി 963 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 980 പേർ സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,82,131 ആയി. …

‘ജയില‍ർ’ ഫസ്റ്റ് ലുക്ക് പുറത്ത്

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയില‍ർ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ‍ർ പുറത്തുവിട്ട് അണിയറപ്രവ‍ർത്തകർ. രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ഇത് . തലൈവ‍ർ 169 എന്ന് താൽക്കാലികമായി വിളിച്ചിരുന്ന ചിത്രത്തിന്റെ പേരും ഇതാദ്യമായാണ് പുറത്തുവിടുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. …

രാജ്യത്ത് 12,847 പേർക്ക് കൂടി കോവിഡ്

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും 12,000 കടന്ന് കോവിഡ് രോഗികൾ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 4,32,70,577 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,985 പേരാണ് രോഗമുക്തി നേടിയത്. …

പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പ്: മന്ത്രി കെ.എൻ. ബാലഗോപാൽ

കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പാണു പാഠപുസ്തക പരിഷ്‌കരണമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന, ഉള്ളടക്കം, പൊതുസ്വഭാവം എന്നിവ സംബന്ധിച്ച് ഗൗരവമായ ചർച്ചകളും …

‘അടിത്തട്ട്’ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘അടിത്തട്ട്’ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജൂലൈ ഒന്നിന് സിനിമ പ്രദർശനത്തിന് എത്തും. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കടലിന് …

സൗദിയില്‍ 1,033 പേര്‍ക്ക് കൊവിഡ്

സൗദി അറേബ്യയില്‍ 1,033 പേര്‍ക്ക് കൊവിഡ്. കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. ഗുരുതാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നൂറ് കടന്നു. നിലവിലെ രോഗികളില്‍ 861 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 781,168 ആയി. ആകെ …