ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം നാളെ പുറപ്പെടും

ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം നാളെ പുറപ്പെടും. ദുബായ് സർക്കാർ പ്രതിനിധികളുമായുള്ള ഔദ്യോഗിക ഹജ്ജ് വിമാനമായ സൗദിയാ മദീനയിലേക്കാണ് പുറപ്പെടുക. വരും ദിവസങ്ങളിൽ സൗദിയിലേക്കുള്ള തീർഥാടകരുടെ തടസ്സമില്ലാത്ത യാത്രകൾക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് വിമാനത്താവളത്തിലെ ഹജ്ജ് കമ്മിറ്റി അറിയിച്ചു. ദുബായ് പോലീസ്, …

ഹിറ്റ് – ദി ഫസ്റ്റ് കേസ് : ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി

ഹിറ്റ് – ദി ഫസ്റ്റ് കേസ് ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ 15 ന് റിലീസ് ചെയ്യും. ഹിറ്റ് – ദി ഫസ്റ്റ് കേസ് 2020 ലെ തെലുങ്ക് ഹിറ്റിന്റെ റീമേക്കാണ്. ഒറിജിനൽ സംവിധാനം ചെയ്ത ഡോ സൈലേഷ് കൊളാനുവാണ് ചിത്രം …

ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി

ഡൽഹി: നുപൂർ ശർമയെ പിന്തുണച്ചെന്ന് ആരോപിച്ച് ഉദയ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ  അപലപിച്ച് രാഹുൽ ഗാന്ധി. വിദ്വേഷത്തെ എല്ലാവരും ഒരുമിച്ച് തോൽപ്പിക്കണമെന്നും സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരും തയ്യാറാവണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ”ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം എന്നെ വല്ലാതെ ഞെട്ടിച്ചു. മതത്തിന്റെ പേരിലുള്ള …

ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ ധനകാര്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിർത്തുന്നതിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയ വിപ്ലവകാരിയാണ് ടി.ശിവദാസ മേനോൻ. സംഘടനാ രംഗത്തും ഭരണ രംഗത്തും …

ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം

മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ സിത്റയിലായിരുന്നു സംഭവം . ഒന്‍പത് ഫയര്‍ എഞ്ചിനുകളും 30 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ …

ഡൽഹിയിൽ കുതിച്ചുയർന്ന് കോവിഡ്; 1,375 പേർക്ക് രോഗബാധ

ഡൽഹിയിൽ കുതിച്ചുയർന്ന് കോവിഡ്.  ഇന്നലെ  മാത്രം 1,375 രോഗം സ്ഥിരീകരി ച്ചു. രോഗ സ്ഥിരീകരണ നിരക്ക് 7.01 ശതമാനമായും ഉയർന്നു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർച്ചയായ രണ്ടാംദിവസമാണ് ഡൽഹിയിൽ ഒറ്റ ദിവസം 1100 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ പുതിയ കേസുകളുടെ എണ്ണം …

സർക്കാർ ഫയലുകളിലെ തീരുമാനം നീതിപൂർവകവും വേഗത്തിലുമാക്കണം: മുഖ്യമന്ത്രി

ജനങ്ങൾക്ക് അവകാശങ്ങളും അർഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു സർക്കാർ ഓഫിസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂർവകവും സുതാര്യവും വേഗത്തിലുമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിരഹിത സിവിൽ സർവീസ് എന്ന ലക്ഷ്യം പരമപ്രധാനമാണ്. പൊതുസേവനത്തിലെ അഴിമതി തുടച്ചുനീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തീരുമാനമെടുക്കുന്നതിലെ കാലതാമസവും പ്രശ്‌നപരിഹാരം മാറ്റിവയ്ക്കുന്നതും ചെയ്യുന്ന …

റെഡ് വി റാപ്ടർ ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രവുമായി ഡോണ്‍മാക്‌സിന്റെ പുതിയ ചിത്രം ‘അറ്റ്

ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവുമായി ഡോണ്‍മാക്‌സിന്റെ പുതിയ ചിത്രം ‘അറ്റ്. പ്രമുഖ എഡിറ്ററായ ഡോൺമാക്സ് സംവിധായകൻ ആകുന്ന രണ്ടാമത്തെ ചിത്രമായ ‘അറ്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ടീസർ പോയ വാരം പുറത്തിറങ്ങുകയും …

കൊവിഡിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി

റിയാദ്: കൊവിഡിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. എല്ലാ മുൻകരുതലും പ്രതിരോധ നടപടികളും സൗദി ഒഴിവാക്കി. അടച്ചിട്ട ഇടങ്ങളിൽ മാസ്ക് നിർബന്ധല്ല.   എന്നാൽ മക്ക,​ മദീന പള്ളികളിൽ മാസ്ക് ആവശ്യമാണ്. സ്ഥാപനങ്ങൾ,​ വിനോദപരിപാടികൾ,​ വിമാനങ്ങൾ. പൊതുഗതാഗതം എന്നിവയിൽ പ്രവേശിക്കുന്നതിന് …

രാഹുൽ ഗാന്ധിയെ ഇന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും

ഡല്‍ഹി: രാഹുൽ ഗാന്ധിയെ ഇന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും. ഇന്നലെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ ഗാന്ധിയോട്  അന്വേഷണ സംഘം ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തിന്‍റെ നടപടി തുടരുന്ന സാഹചര്യത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ …

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, ആരുടേയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കില്ല: മുഖ്യമന്ത്രി

കറുത്ത നിറത്തിലുള്ള വസ്ത്രവും മാസ്‌കും ധരിക്കാൻ പാടില്ലെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം സംസ്ഥാനത്തു നടക്കുന്നുണ്ടെന്നും ഏതെങ്കിലും പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാൻ പാടില്ലെന്ന നിലപാട് സർക്കാരിനെല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എല്ലാവർക്കും ഇഷ്ടമുള്ള നിറത്തിൽ വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. നാട്ടിൽ വഴി നടക്കാനുള്ള …

യുഎഇയില്‍  1,249 പേര്‍ക്ക് കൊവിഡ്

യുഎഇയില്‍   ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം   രാജ്യത്ത്  1,249 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ചികിത്സയിലായിരുന്ന  977 കൊവിഡ് രോഗികളാണ്  രോഗമുക്തരായത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നെങ്കിലും രാജ്യത്തെ കൊവിഡ് മരണസംഖ്യ കുറഞ്ഞു …

രാജ്യത്ത് 8,084 പേര്‍ക്ക് പുതിയതായി കൊവിഡ്

രാജ്യത്ത് പുതിയതായി 8,084 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  രോഗ ബാധിതരായിരുന്ന 4592 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് മൂലം പത്തുപേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 524771 പേരാണ് രോഗം ബാധിച്ച്‌ മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത് …

വയനാടിന്റെ സ്വര്‍ണ്ണ ചരിത്രവുമായി ‘തരിയോട്’ ഒ ടി ടി യിൽ

പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാടിന്റെ പല പ്രദേശങ്ങളിലായി നടന്ന സ്വർണ്ണ ഖനനത്തിന്റെ ചരിത്രം പ്രമേയമായമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘തരിയോട്‘ എന്ന ഡോക്യുമെന്ററി ചിത്രം ഒ ടി ടി യിൽ റിലീസ് ചെയ്തു. പുതുതായി ആരംഭിച്ച അമേരിക്കൻ ഒ ടി ടി …

കേരളത്തെ വൈജ്ഞാനിക ഹബ് ആക്കി മാറ്റും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തെ വൈജ്ഞാനിക ഹബ് ആക്കി മാറ്റുമെന്ന് തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മാലോട്ട് എ എൽ പി സ്കൂളിൽ കുട്ടികൾക്കായി നിർമ്മിച്ച പാർക്കും നവാഗതരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങൾ മികവിന്റെ …