മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ 32 വർഷമായി ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. …

ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി, ആം ​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ (എം​സി​ഡി) മേ​യ​ര്‍ തെ​ര‍​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.  ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ൻ ല​ഫ്​​റ്റ​ന​ന്‍റ്​ ഗ​വ​ർ​ണ​ർ വി.​കെ. സ​ക്​​സേ​ന അ​നു​മ​തി ന​ൽ​കി. …

ഒരു പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്..? “മഹേഷും മാരുതിയും” ടീസർ കാണാം

സേതുവിൻറെ സംവിധാനത്തിൽ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന “മഹേഷും മാരുതിയും” ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിൽ എത്തും. മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ …

ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് നാലു മുതൽ ആറു വരെ

ഇന്ത്യക്കകത്തും, വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കാൻ ഫെബ്രുവരി 4 മുതൽ 6 വരെ ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് …

റിയാദിൽ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന ആണ് മരിച്ചത്. 21 വയസായിരുന്നു. റിയാദിൽ വ്യാഴാഴ്ച്ച ഖബറടക്കും. റിയാദ് നൂറാ കോളജിൽ ബിരുദ പഠനം …

യുഎഇ ദേശീയ ദിനം; ദുബായിൽ സൗജന്യ പാര്‍ക്കിങ്

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാർജയിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ് അനുവദിച്ചു. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഷാർജ എക്സിക്യൂട്ടീവ് കൌണ്‍സിന്‍റെയാണ് തീരുമാനം. ഡിസംബർ ഒന്നിന് മുൻപുള്ള നിയമലംഘനങ്ങൾക്കാണ് ഇളവ് ബാധകം. ജനുവരി 20 വരെ പിഴ അടയ്ക്കാം. …

ബിജെപി ഇത്തവണ ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റ് നേടുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

ഗാന്ധിനഗര്‍: ബിജെപി ഇത്തവണ ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റ് നേടുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍. 150 ലേറെ സീറ്റുകൾ നേടുമെന്നാണ് ഹാര്‍ദ്ദികിന്‍റെ ആത്മവിശ്വാസം. കോണ്‍ഗ്രസ് വിട്ട് താന്‍ ബിജെപിയിലേക്ക് വന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. കഴിഞ്ഞ തെര‌ഞ്ഞെടുപ്പിലെ സാഹചര്യങ്ങൾ ഇപ്പോളില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ആംആദ്മി പാർട്ടിയിൽ …

മലയാള സിനിമയിലേക്ക് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിലൂടെ മറ്റൊരു സംവിധായകൻ കൂടി.!

എന്നും മികച്ച ചിത്രങ്ങളും, കയ്യടികളിലൂടെ പ്രേക്ഷക പ്രശംസകളും ഏറ്റു വാങ്ങുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആഷിക് ഉസ്മാൻ. ഈ ഇടെ പുറത്തിറങ്ങി മെഗാഹിറ്റ് ആയി മാറി ഖാലിദ് റഹ്മാന്റെ സംവിധാന മികവിൽ  ടോവിനോ തോമസ് മുഖ്യ വേഷം കൈകാര്യം ചെയ്ത “തല്ലുമാല” ഇതിനൊരു ഉത്തമ …

257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയില്‍

കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങി ഊഷ്മളമായ വരവേല്‍പ്പാണ് യൂറോപ്പ 2-ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേര്‍ന്ന് ഒരുക്കിയത്. വില്ലിംഗ്ടണ്‍ …

മലയാളി ഉംറ തീര്‍ഥാടകന്‍ ഒമാനില്‍ നിര്യാതനായി

റിയാദ്: മലയാളി ഉംറ തീര്‍ഥാടകന്‍ ഒമാനില്‍ നിര്യാതനായി. കൊല്ലം പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി ഷാജി മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് മരണം. കുവൈത്തില്‍ നിന്നു വിമാനം പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞ് ദേഹാസ്വസ്ഥ്യം …

സൗദി വെള്ളക്കയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ഡിസംബര്‍ 2ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം സൗദി വെള്ളക്കയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഓപ്പറേഷന്‍ ജാവ ഫെയിം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‌ത ഈ ചിത്രം 53-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2023 ലെ 21-ാമത് …

സിറം ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ ഹർജി തള്ളി

ഡൽഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ കൊവിഷീൽഡ് വാക്സിനെതിരെ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി. കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ഈ ഹർജി പരിഗണിക്കുമ്പോൾ ഇരകളായവരെയും കണക്കിലെടുക്കണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കുത്തിവെപ്പിനെ തുടർന്ന് …

സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾക്ക് അടുത്ത വർഷം തുടക്കമാകും: മന്ത്രി

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ ഗവണ്മെന്റ്  സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.  ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന്  തുടക്കമായതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. …

ലുലുവിൽ ‘സൂപ്പർ ഫ്രൈഡേ’

അബുദാബി : വർഷാവസാനത്തോടെ ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ ലഭ്യമാക്കിക്കൊണ്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘സൂപ്പർ ഫ്രൈഡേ’ ഷോപ്പിങ് ഉത്സവമാരംഭിച്ചു. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സൈനബ് അൽസാദി ഷോപ്പിങ് ഉത്സവം ഉദ്ഘാടനംചെയ്തു. വൈദ്യുതോപകരണങ്ങൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണം തുടങ്ങിയവയിൽ 75 …

ഡിഎസ്പി ഡിസംബർ 2ന് : പുതിയ പോസ്റ്റർ പുറത്തുവിട്ടു

സംവിധായകൻ പൊൻറാമിനൊപ്പം വിജയ് സേതുപതിയുടെ വരാനിരിക്കുന്ന ചിത്രത്തിന് ഡിഎസ്പി എന്ന് പേരിട്ടതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രം ഡിസംബർ 2ന് റിലീസ് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  ഇപ്പോഴിതാ  സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഗായകൻ ഉദിത് നാരായൺ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തി ഡിഎസ്പി …