0 Comments

 

കട്ടപ്പന: വിളവെടുപ്പിന് പാകമായിട്ടും വിലക്കുറവ് മൂലം കാപ്പിക്കുരു കർഷകർ പ്രതിസന്ധിയിൽ. റോബസ്റ്റ കാപ്പിപ്പരിപ്പിന് കിലോഗ്രാമിന് 120 രൂപയാണ് വില. അറബി കാപ്പിക്കുരുവിന് 25 രൂപയും. ഉത്പാദനച്ചെലവിനുള്ള വരുമാനം പോലും കാപ്പിക്കൃഷിയിൽ നിന്ന് ലഭിക്കുന്നില്ല. ഇതോടെ വിളവെടുപ്പിനു ആളെകിട്ടാത്ത സ്ഥിതിയുമാണ്.

നിലവിൽ പഴുത്ത് കുലകളായി കിടക്കുന്ന കാപ്പിക്കുരു വൈകാതെ വിളവെടുത്തില്ലെങ്കിൽ അണ്ണാനും വവ്വാലും പക്ഷികളും ‘വിളവെടുക്കാ’നെത്തും. ഹൈറേഞ്ചിൽ ചപ്പാത്ത്, മ്ലാമല, ഉപ്പുതറ, കോഴിമല, കാഞ്ചിയാർ, മേരികുളം, മാട്ടുക്കട്ട, സ്വർണവിലാസം, സ്വരാജ് മേഖലകളിലാണ് കാപ്പി കൂടുതലായി കൃഷി ചെയ്യുന്നത്.

ഭൂരിഭാഗം തോട്ടങ്ങളിലും വിളവെടുപ്പ് പ്രതിസന്ധി രൂക്ഷമാണ്. തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രശ്നമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!