0 Comments

 

മുട്ടു വേദനയ്ക്ക് ശരീരഭാരവുമായി വളരെയധികം ബന്ധമുണ്ട്. മുട്ടുവേദന അനുഭവപ്പെടുന്ന 90 ശതമാനം പേര്‍ക്കും അമിത വണ്ണമുണ്ട്. ശരീരത്തിന്റെ ഭാരം താങ്ങുന്നത് പ്രധാനമായും കാല്‍മുട്ടുകളാണെന്നതാണ് ഈ ബന്ധത്തിന്റെ കാരണം.

മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടുന്നു. പടികളിറങ്ങുക, രാവിലെ എഴുന്നേറ്റശേഷം നടക്കാന്‍ തുടങ്ങുക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണു വേദന കൂടുതലായി അനുഭവപ്പെടുന്നത്. ആരംഭഘട്ടത്തില്‍ വിശ്രമം കാല്‍മുട്ട് വേദന പരിഹരിക്കാന്‍ സഹായിക്കും.

ഉയരത്തിനനുസരിച്ച് ശരീരഭാരം കുറക്കുന്നതും കാല്‍മുട്ട് വേദന കുറക്കാന്‍ സഹായിക്കും. സെന്റീമീറ്ററില്‍ ഉയരം കണക്കാക്കി ആകെ ഉയരത്തില്‍ നിന്നും 100 സെന്റിമീറ്റര്‍ കുറച്ചാല്‍ കിട്ടുന്ന സംഖ്യയായിരിക്കണം ശരീരഭാരം. ഉദാഹരണത്തിന് 165 സെന്റിമീറ്റര്‍ ഉയരമുള്ള ആള്‍ക്ക് 65 കിലോഗ്രാമായിരിക്കണം ശരീരഭാരം.

ശരീരഭാരം മുട്ടിനു താങ്ങാനാകാതെ വരിക, അതിതീവ്രമായ വേദന, പനി, നീര്‍വീക്കം, മുട്ടിനു ചുറ്റും ചൂടും ചെമപ്പുനിറവും അനുഭവപ്പെടല്‍, മൂന്നു ദിവസത്തിലധികം നീണ്ടു നില്ക്കുന്ന വേദന തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കാതെ വിദഗ്ധചികിത്സ തേടുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!