0 Comments

നിലമ്പൂർ: ലോക്ക്ഡൗൺ കാരണം ആവശ്യമരുന്നു കിട്ടാൻ വഴിയില്ലാതെ വലഞ്ഞ നിലമ്പൂർ ചുങ്കത്തറയിലുള്ള വൃദ്ധ ദമ്പതികൾക്ക് സഹായമെത്തിച്ച് ഫയർ ഫോഴ്സ്. എന്തുചെയ്യുമെന്നറിയാതിരുന്ന സമയത്ത് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കൊറോണക്കാലത്തെ മാതൃകാ സേവനത്തെക്കുറിച്ചറിയുന്നത്. 101 ൽ വിളിച്ചപ്പോൾ എറണാകുളം ഗാന്ധിനഗർ സ്റ്റേഷനിലേക്ക് മരുന്നെത്തിക്കാമെന്ന് വിളിച്ചയാൾ.

രാവിലെ പതിനൊന്നരയോടെ ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ എത്തിച്ച മരുന്ന്ഉടൻ തന്നെ അവിടെയുള്ള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ബിജോയ് കെ. പീറ്റർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി.എസ്. ശ്യാംകുമാർ, എ.പി. ഷിഫിൻ എന്നിവർ ജീപ്പുമായി നിലമ്പൂരിലേക്ക് തിരിച്ചു . ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ എ. ഉണ്ണികൃഷ്ണൻ നിലമ്പൂർ സ്റ്റേഷൻ ഓഫീസർക്ക് വാട്സാപ്പ് വഴി മരുന്ന് കിട്ടേണ്ടവരുടെ മേൽവിലാസം അയച്ചു. നിലമ്പൂർ ഫയർ സ്റ്റേഷനിലെ ജീവനക്കാർ അഡ്രസിലുള്ള ദമ്പതികളുടെ വീട് കണ്ടെത്തുകയും ചെയ്തു .

മൂന്നരയോടെ മരുന്നുമായി നിലമ്പൂരിലെത്തിയ ഉടൻ നിലമ്പൂർ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ നാലുമണിയോടെ ചുങ്കത്തറ കുറ്റിമുണ്ടയിലെ രണ്ടു വീടുകളിലുള്ള രോഗികൾക്കുള്ള മരുന്ന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!