0 Comments

 

ഫിലിപ്പെന്‍സ് : ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നര്‍ക്ക് മുന്നറിയിപ്പുമായി ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ. ആരെങ്കിലും ലോക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയാല്‍ വെടിവെച്ച്‌ കൊല്ലുമെന്നാണ് ഡ്യുറ്റര്‍ട്ടെയുടെ മുന്നറിയിപ്പ്. ആരെ വേണമെങ്കിലും കൊല്ലാന്‍ പോലീസിനോടും സൈന്യത്തിനോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഫിലിപ്പൈന്‍സില്‍ ഒരു മാസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഫിലിപ്പൈന്‍സ് നടത്തുന്നത്. പ്രശ്‌നക്കാരെ കര്‍ശനമായി തന്നെ നേരിടുമെന്ന് ഡ്യുറ്റര്‍ട്ടെ നേരത്തെ തന്നെ പറഞ്ഞിരുന്നു.ഫിലിപ്പൈൻസിൽ ഇതുവരെ 100 ഓളം പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. 2311 പേർക്ക് രോഗം സ്ഥിരികരിച്ചിട്ടുമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ അതീവ കർശനമാക്കാൻ രാജ്യം തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!