0 Comments

 

കുവൈറ്റ് : രാജ്യത്ത് 24 മണിക്കൂറിനിടെ 75 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി . ഇതോടെ കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണം 417 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 75 പേരിൽ 52 ഇന്ത്യക്കാർക്ക് പുതുതായി രോഗം കണ്ടെത്തിയതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയർന്നു. ഇതോടെ കുവൈറ്റിലെ ഇന്ത്യൻ സമൂഹം ആശങ്കയിലാണ്.

ഇന്ത്യക്കാർക്ക് പുറമെ, സ്വദേശികളായ 11പേർക്കും ബംഗ്ലാദേശുകാരായ 10പേർക്കും ഈജിപ്തുകാരായ 8 പേർക്കും രോഗം സ്ഥിരീകരിച്ചു. നേപ്പാൾ, ഇറാഖ്, ഫിലിപ്പെയിൻസ് എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാർക്കും പുതുതായി രോഗം സ്ഥികരീച്ചതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!