
വാഷിംഗ്ടണ്‍ ഡി.സി: ലോകം ആകാംഷയോടെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചു പോരാട്ടം തുടരുന്നു. ഇലക്ടറല്‍ വോട്ടുകള്‍ എണ്ണുന്നത് പുരോഗമിക്കുമ്പോള്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് 92 വോട്ടുകള്‍ നേടി. 122 വോട്ടുകളുമായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് മുന്നിലെത്തി. വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ ആര് നേടുമെന്നാണ് ലോകം കാത്തിരിക്കുന്നത്.
നിര്‍ണായകമായ ഫ്ളോറിഡ സംസ്ഥാനത്ത് 50 ശതമാനത്തില്‍ ഏറെ വോട്ടുകള്‍ നേടി ട്രംപ് മുന്നിൽ. ഫ്ളോറിഡയില്‍ 29 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഇവിടെ ട്രംപ് മൂന്ന് പോയിന്റിനു മുന്നിലാണ്. മിഷിഗണിലും ജോര്‍ജിയയിലും ട്രംപാണ് ലീഡ് ചെയ്യുന്നത്.
ഒഹായോ, നോര്‍ത്ത് കരോലിന, പെന്‍സില്‍വെനിയ, ഇല്ലിനോയി, റോഡ് ഐലന്റ്, കണക്ടിക്കറ്റ്, ന്യൂജഴ്സി, ടെന്നസി, ഡെലവെയര്‍, മേരിലാന്‍ഡ്, മസാച്യൂസെറ്റ്സ്, ന്യുജഴ്സി, കൊളംബിയ ഡിസ്ട്രിക്ട്, വെര്‍മോന്റ്, വെര്‍ജീനിയ, ന്യുയോര്‍ക്ക്, വിസ്കോസിന്, ന്യൂ മെക്സിക്കോ എന്നിവിടങ്ങളില്‍ ജോ ബൈഡന് ലീഡ് ചെയ്യുകയാണ്.