
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൈറ്റ്ഹൗസിന് മുന്നിൽ കനത്ത സുരക്ഷ. ബ്ലാക്ക് ലൈവ് മാറ്റേഴ്സ് പ്രവർത്തകർ സംഘടിച്ചെന്ന വിവരത്തെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്.
വൈറ്റ്ഹൗസിന് മുന്പില് ചാടിക്കടക്കാന്‍ സാധിക്കാത്ത രീതിയില്‍ വേലികെട്ടി സുരക്ഷയൊരുക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥാപനങ്ങള്‍ അടച്ചിടാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് 13 ഇടങ്ങളിലാണ് വിജയിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഏഴിടത്തും വിജയിച്ചു.