
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുസ്ഥാനാര്‍ഥികളും ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് ട്രംപിനെക്കാൾ 224 വോട്ടുകള്‍കൾക്ക് മുമ്പിലാണ്. എന്നാല്‍ ഈ കണക്കുകള്‍ എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ഫലസൂചനകള്‍ പുറത്തുവരുന്നസാഹചര്യത്തില് പരസ്യപ്രതികരണവുമായി ഇരു സ്ഥാനാര്‍ഥികളും രംഗത്തെത്തി. വിജയത്തിലേക്കുള്ള പാതയിലാണെന്നും ചിത്രം വ്യക്തമാകാന്‍ ഇനിയും കാത്തിരിക്കണമെന്നും ബൈഡന് പറഞ്ഞു.
എന്നാൽ ട്വിറ്ററിലൂടെയാണ് ട്രംപ് പ്രതികരണം നടത്തിയത്. നമ്മള് വലിയ മുന്നേറ്റം നടത്തിയെന്നും ജനവധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും അതിന് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. വലിയ വിജയം നേടിമെ ന്നും അദ്ദേഹം അവകാശപ്പെട്ടു.