
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ശുഭ സൂചന പങ്കുവച്ചത്. ഇന്ന് രാത്രിയില്‍ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും. ഒരു വലിയ വിജയത്തിന്റെ പ്രഖ്യാപനം. ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം, ഫലം പുറത്ത് വന്ന ആദ്യ മണിക്കൂറുകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണ് മുന്നിൽ നിന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം തള്ളിക്കൊണ്ട് ട്രംപ് മുന്പിലേക്കു വരുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രംപിന് 213 വോട്ടുകളും ബൈഡന് 220 വോട്ടുകളുമാണ്.