
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുന്നത് പുരോഗമിക്കുന്നതിനിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വീറ്റര്‍.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം ചിലര്‍ നടത്തിയെന്നും അതിന് അനുവദിക്കില്ലെന്നും വോട്ടെടുപ്പ് അവസാനിച്ച ശേഷം വോട്ട് ചെയ്യാന്‍ സാധിക്കില്ലല്ലോ എന്നുമായിരുന്നു ട്രംപ് കുറിച്ചത്. ഈ ട്വീറ്റാണ് ട്വിറ്റര്‍ നീക്കം ചെയ്തത്.