0 Comments

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ വീണ്ടുമെത്താ​ൻ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പി​ന് സാധ്യതയേറുന്നു. വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ട്രം​പി​ന് വിജ​യ​സാ​ധ്യ​ത കൂ​ടു​ക​യാ​ണ്. നി​ല​വി​ൽ 213 ഇ​ല​ക്‌ടറൽ വോ​ട്ടു​ക​ളു​മാ​യി പി​ന്നി​ലാ​ണെ​ങ്കി​ലും ഫ​ലം വ​രാ​നു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ല​തും ട്രം​പ് വി​ജ​യം നേ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ 224 ഇ​ലക്‌ടറൽ വോ​ട്ടു​ക​ൾ ഇ​തി​ന​കം നേ​ടി​ക്ക​ഴി​ഞ്ഞു​വെ​ങ്കി​ലും 270 എ​ന്ന മാ​ന്ത്രി​ക സം​ഖ്യ​യി​ലേ​ക്ക് എ​ത്തി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും ഡെ​മോ​ക്രാ​റ്റ് ക്യാമ്പിന് ആ​ത്മ​വി​ശ്വാ​സമുണ്ട്.

വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ ഫ​ലം വ​ള​രെ വൈ​കു​മെ​ന്നാ​ണ് നിലവിലെ സൂ​ച​ന. അ​ർ​ധ​രാ​ത്രി ത​ന്നെ ട്രം​പ് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും റി​പ്പോ​ർ​ട്ടു​കൾ വരുന്നു​ണ്ട്. വൈ​റ്റ് ഹൗ​സി​ലി​രു​ന്നാ​ണ് ട്രം​പ് ഫ​ല​പ്ര​ഖ്യാ​പനം വീ​ക്ഷി​ക്കു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *