
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്നും ട്രംപ് കുറ്റപ്പെടുത്തി.
അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ട്രംപിന് ജയസാധ്യത കൂടുകയാണ്. നിലവിൽ 213 ഇലക്ടറൽ വോട്ടുകളുമായി പിന്നിലാണെങ്കിലും ഫലം വരാനുള്ള സംസ്ഥാനങ്ങളിൽ പലതും ട്രംപ് വിജയം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.