
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ മുന്നിൽ. 538 അംഗ ഇലക്ടറൽ കോളജിൽ 264 എണ്ണം ഉറപ്പാക്കിയ ബൈഡൻ നിലവിലെ ലീഡ് തുടർന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലാണു മുന്നേറ്റം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്ക് എന്ന സൂചന നൽകി മൂന്നു സംസ്ഥാനങ്ങളിൽ കേസുകൾ ഫയൽ ചെയ്തു. പെൻസിൽവേനിയ, മിഷിഗൻ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഡോണൾഡ് ട്രംപ് പക്ഷം കോടതിയെ സമീപിച്ചതായി വാർത്താ ഏജൻസിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.