0 Comments

വാഷിങ്ടണ്‍: വോട്ടുകൾ എണ്ണി കഴിയുമ്പോള്‍ താന്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ‘ഞങ്ങള്‍ വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ അത് എന്റേയോ ഞങ്ങളുടേതോ മാത്രം വിജയമായിരിക്കില്ല, അമേരിക്കന്‍ ജനതയുടെ വിജയമായിരിക്കും, നമ്മുടെ ജനാധിപത്യത്തിന്റെ വിജയമായിരിക്കും’ ബൈഡന്‍ ഇങ്ങനെയാണ് ട്വിറ്ററില്‍ കുറിച്ചത്.

കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പാരീസ് ഉടമ്പടി കരാറില്‍ യുഎസ് വീണ്ടും ചേരുമെന്നും ബൈഡന്‍ ഇതിനിടെ പ്രഖ്യാപിക്കുകയുണ്ടായി. പാരീസ് ഉടമ്പടിയില്‍ നിന്ന് യുഎസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പിന്‍മാറിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്. ’77 ദിവസത്തിന് ശേഷം ബൈഡന്‍ ഭരണകൂടം വീണ്ടും പാരീസ് ഉടമ്പടിയില്‍ ചേരും’ ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *