
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വോട്ടെണ്ണൽ നടക്കേ പലസ്ഥലങ്ങളിലും സംഘർഷം. പോളിംഗ് സമയത്തിന് ശേഷമുള്ള വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി അനുകൂലികൾ രംഗത്തെത്തിയപ്പോൾ അവസാന വോട്ടും എണ്ണണം എന്ന ആവശ്യവുമായി ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി.
ഡെട്രോയിറ്റ്, ജോര്‍ജിയ, നവാദ, പെന്‍സില്‍വാനിയ, അരിസോണ എന്നിവിടങ്ങളിൽ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ബോസ്റ്റണിലും മിനിയാപൊളിസിലും ഡെമോക്രാറ്റിക് അനുകൂലികളും പ്രതിഷേധിച്ചു. ലാസ്വേഗസിൽ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. ‘സ്റ്റോപ്പ് ദി കൗണ്ട്’ എന്ന ബാനറും ‘ കൗണ്ട് ദി വോട്ട്സ്’ എന്ന ബാനറുമുയര്‍ത്തിയാണ് ഇരുകൂട്ടരും തെരുവ് ഭരിക്കുന്നത്. അരിസോണയില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ട് എണ്ണൽ നിര്‍ത്തിവെച്ചിരിക്കുകയാണ്.