0 Comments

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി നാല്‍പത്തിയേഴ് ലക്ഷം പിന്നിട്ടു.മരണസംഖ്യ 27.45 ലക്ഷം കടന്നു. ഏകദേശം പത്ത് കോടി പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാല്‍പതിനായിരത്തിലധികം പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.1.60 ലക്ഷം പേര്‍ മരിച്ചു. മൂന്നര ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും, ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു.എസില്‍ 3,06,34,211 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.മരണസംഖ്യ 5.56 ലക്ഷമായി ഉയര്‍ന്നു.

എഴുപത് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. ബ്രസീലില്‍ ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്.80,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.2.98 ലക്ഷം പേര്‍ മരിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *