0 Comments

ദുബൈ: ജി.സി.സി രാജ്യങ്ങള്‍ കോവിഡ്​ തീര്‍ത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന്​ വൈകാതെ
പഴയ നില കൈവരിക്കുമെന്ന്​ സര്‍വേ. യു.എ.ഇയും സൗദി അറേബ്യയുമാണ് ഇതില്‍ മുഖ്യപങ്ക്​ വഹിക്കുക എന്നും എം.യു.ജി.എഫ്​ നടത്തിയ ഗവേഷണത്തില്‍ പറയുന്നു.

എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന ഗള്‍ഫ്​ രാജ്യങ്ങള്‍ കോവിഡ്​ കാലം പുതുവഴികള്‍ കണ്ടെത്താന്‍ സഹായകരമായി. ഇത്​ ഇവരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക്​ വഹിക്കാൻ സഹായിക്കുമെന്നും ഗവേഷണത്തിൽ പറയുന്നു . ഈ വര്‍ഷത്തെ സാമ്ബത്തിക വളര്‍ച്ചക്ക്​ ചുക്കാന്‍ പിടിക്കുക സൗദിയും യു.എ.ഇയുമായിരിക്കും.

മറ്റ്​ മേഖലകളിലെ വളര്‍ച്ചക്കൊപ്പം എണ്ണ വിലയിലും വലിയ ഇടിവുണ്ടാകാന്‍ സാധ്യതയില്ല. കോവിഡ്​ ബാധിതരുടെ എണ്ണവും മരണ നിരക്കും കുറഞ്ഞത്​ സര്‍വേയില്‍ എടുത്തുകാണിക്കുന്നു. എന്നാല്‍, എല്ലാ ജി.സി.സി രാജ്യങ്ങളും അതിവേഗം തിരിച്ചുവരാന്‍ സാധ്യത കുറവാണ്​.എന്നാൽ തിരിച്ചുവരവിന്​ മറ്റ്​ ഗള്‍ഫ്​ രാജ്യങ്ങള്‍ക്ക്​ സമയമെടുക്കും. എങ്കിലും, ഇടക്കിടെ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നത്​ ഈ രാജ്യങ്ങളെയും ബാധിക്കുന്നില്ലെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *