0 Comments

കിണറുകളിൽ പെട്രോളിന്റെ അംശം കാരണം കുടിവെള്ളം മുട്ടി തൃശ്ശൂർ കണക്കകോളനി നിവാസികൾ. സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ചോർന്നതാകാമെന്ന് പരാതിപ്പെട്ടിട്ടും പമ്പുടമ ശ്രദ്ധിക്കുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്.

കടവല്ലൂര്‍ പഞ്ചായത്തിലെ കണക്കകോളനി പ്രദേശത്തെ കിണറുകളിലാണ് പെട്രോളിന്റെ അംശം കണ്ടെത്തിയത്. കോളനിക്ക് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നാണ് കിണറുകളിലേക്ക് പെട്രോളിന്റെ അംശം എത്തിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. പെട്രോളിന്റെ സാന്നിധ്യം ജലത്തില്‍ ഉള്ളതിനാല്‍ അത് എടുത്തു ഉപോയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ് കോളനി നിവാസികള്‍.

കോളനി വാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ ദേവദാസും പഞ്ചായത്ത് മെമ്പര്‍മാരും സ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് വാര്‍ഡ് മെമ്പര്‍ കൂടിയായ കെ.ആര്‍ റജില്‍ പറഞ്ഞു.പരിഹാരം കാണാത്ത പക്ഷം പ്രതിഷേധിക്കും എന്നും കോളനിവാസികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!