0 Comments

 

കൊച്ചി: അഴിമതി ഏറ്റവും കുറഞ്ഞ, സംഘര്‍ഷമില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനം, ജീവനക്കാരുടേയും തൊഴിലാളികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം, ഇതിനായി പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപസംഗമം അസെന്‍ഡിന്‍റെ രണ്ടാം ലക്കത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തിന് ശേഷം നവകേരളം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ക്കാണ് കേരളം ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് നിക്ഷേപം വർധിപ്പിക്കുന്ന നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയജലപാത ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഇതോടെ കോവളത്തു നിന്നും ബേക്കൽ വരെ ഈ വർഷം ബോട്ടിൽ സഞ്ചരിക്കാനാകും. സെമി ഹൈസ്പീഡ് റെയിൽ പദ്ധതി പുരോഗമിക്കുകയാണ്. 4 മണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവന്തപുരത്ത് എത്താന്‍ ഇതിലൂടെ സാധിക്കും. ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ റോഡുകളും നവീകരിച്ച് നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!