0 Comments

 

കൊച്ചി: സിറോ മലബാര്‍ സഭാ സിനഡിന് ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. കാക്കാനാട് മൗണ്ട് സെന്റ് തോമസിലാണ് യോഗം ചേരുക. 15 വരെ നീണ്ട് നില്‍ക്കുന്നതാണ് സമ്മേളനം. നിലവിൽ 58ഓളം മെത്രാന്മാരാണ് യോഗത്തില്‍ പങ്കെടുക്കുക. അതേസമയം, പുതിയ രൂപതാ പ്രഖ്യാപനങ്ങള്‍, മെത്രാന്‍ നിയമനം തുടങ്ങിയവയാകും സമ്മേളനം ചര്‍ച്ച ചെയ്യുക.

എന്നാൽ എറണാകുളം അതിരൂപതയിലെ ഭൂമിയിടപാടില്‍ സംഭവിച്ച സാമ്പത്തീക നഷ്ടം നികത്താന്‍ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് വൈദിക അല്മായ കൂട്ടായ്മ കത്ത് നല്‍കിയിരുന്നു. അതോടൊപ്പം ആരാധനക്രമ വിവാദവും സിനഡില്‍ പരാമർശ്ശിക്കപ്പെടുമെന്നും സൂചനയുണ്ട്.

ആരാധനക്രമ ഏകീകരണ ചര്‍ച്ചകളെ തള്ളി എറണകുളം അതിരൂപതയിലെ വൈദിക അല്‍മായ കൂട്ടായ്മയും പരസ്യമായി രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!