വേമ്പനാട് കായല്‍ തീരത്ത് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് കെട്ടിടം പൊളിച്ചുനീക്കുന്നതില് സുപ്രിംകോടതി ഇന്ന് വിധി പ്രഖാപികും. റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിയമിച്ച സമിതിയും അഭിപ്രായപ്പെട്ടതോടെ ഉടമകള്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു .
ചേര്‍ത്തലയ്ക്കടുത്ത് പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപിലാണ് ‘കാപ്പികോ’ എന്നപേരിലെ റിസോര്‍ട്ട് സ്ഥിതിചെയുനത്.എന്നാൽ ഒരു മീറ്റര്‍ പോലും തീരത്തുനിന്ന് അകലം പാലിക്കാതെയാണ് റിസോര്‍ട്ടിന്റെ നിര്‍മാണമെന്ന് കണ്ടെത്തുകയായിരുന്നു.
അതേസമയം 2013 ല്‍ പണി പൂര്‍ത്തിയായ കെട്ടിടത്തിന് സമീപത്തെ കായല്‍നിലം പൂര്‍ണമായി നികന്നു. സ്വകാര്യഭൂമിക്കൊപ്പം സര്‍ക്കാര്‍ പുറമ്പോക്കും കൈയേറിയാണ് റിസോര്‍ട്ട് നിർമ്മിച്ചിരിക്കുന്നത്. ഇത് പൊളിക്കുന്നത് സംബന്ധിച്ചാണ് സുപ്രിംകോടതി വിധി ഇന്നുണ്ടാകുക.
തീരദേശ നിയമം ലംഘിച്ച് വേമ്പനാട്ട് കായലിലെ ദ്വീപില്‍ നിര്‍മിച്ച ഈ ആഡംബര റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ 2013 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കാപ്പികോ ഉടമകള്‍ അപ്പീല്‍ നല്‍കിയത്. 2006 ലാണ് പഞ്ചായത്ത് അധികൃതര്‍ റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയത്. 2012 ലായിരുന്നു റിസോര്‍ട്ടിന്റെ പണി പൂര്‍ത്തിയായത്.