0 Comments

 

 

 

മരടിലെ വിവാദ ചർച്ചകൾക്കും വിധിന്യായങ്ങൾക്കുമൊടുവിൽ അനധികൃത ഫ്ലാറ്റുകള്‍ നാളെനിലം പതിക്കും. പൊളിക്കാനായുള സ്ഫോടക വസ്തുക്കൾ നിറച്ച ഫ്ലാറ്റുകളിൽ സുരക്ഷാ പരിശോധനകൾ പൂർണമായി. അതേസമയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മോക്ഡ്രിൽ ഇന്ന്ഉണ്ടാകും.

സ്ഫോടക വസ്തുക്കൾ നിറച്ച മരടിലെ ഫ്ലാറ്റുകളിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയായാകുകയും തുടർന്ന് ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടെത്തി ഇക്കാര്യം വിലയിരുത്തിയിരുന്നു.

‘നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ സ്ഫോടനങ്ങൾ നടത്തുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കക്ക് അടിസ്ഥാനമില്ലെന്നും’  ചീഫ് സെക്രട്ടറി പ്രതികരിച്ചു.

രാവിലെ 9 മണിയോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തുക.  പൊളിക്കലിനു മുന്നോടിയായി ജനങ്ങൾക്കുള്ള ജാഗ്രതയും ഗതാഗത നിയന്തണവും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങൾ കാര്യക്ഷമമാക്കുക എന്നതാണ് മോക് ഡ്രിൽ കൊണ്ട് ഉദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *